സ്‌കൂള്‍ തുറക്കാന്‍ ഇനി പത്തുനാള്‍: ജില്ലയില്‍ സ്‌കൂള്‍ വിപണിയില്‍ തിരക്കേറുന്നു
കാസര്‍കോട്: തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആവേശം തീരും മുന്‍പ് തന്നെ നഗരത്തിലെയും ടൗണുകളിലേയും സ്‌കൂള്‍ വിപണിയില്‍ വന്‍ തിരക്ക്് അനുഭവപ്പെടുകയാണ്. കാല്‍ക്കുലേറ്റര്‍ ഘടിപ്പിച്ച സ്‌കൂള്‍ ബോക്‌സും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ സ്‌പൈഡര്‍മാന്റെയും ഡോറയുടെയുമൊക്കെ ചിത്രങ്ങളുളള ബാഗുകളുമായി സ്‌കൂള്‍ വിപണിക്ക് ചൂടേറി. ബാഗും വാട്ടര്‍ബോട്ടിലും റെയിന്‍കോട്ടും കുടയുമെല്ലാം വില്‍ക്കുന്ന കടകളില്‍ തിരക്കേറുകയാണ്.
ബാഗുകളുടെ വൈവിധ്യമാണ് ഇത്തവണയും കുട്ടികളെ മാടിവിളിക്കുന്നത്. സ്‌കൂബി ഡേ, കിറ്റെക്‌സ്, ഫാഷന്‍, വേള്‍ഡ് വൈഡ് എന്നീ ബാഗുകള്‍ക്കാണ് ഇത്തവണയും പ്രിയം. സ്‌പൈഡര്‍മാന്‍, ബാര്‍ബി, ഡോറ എന്നിവയുടെ ചിത്രങ്ങളുള്ള ബാഗുകളാണ് കുട്ടികളെ ആകര്‍ഷിക്കുന്നത്. 300 മുതല്‍ 1000 രൂപ വരെയുള്ള ബാഗുകള്‍ വിപണിയില്‍ വിറ്റഴിയുന്നുï്്. കൂടാതെ കുട്ടികളെ ആകര്‍ഷിക്കാന്‍ ഇപ്പോള്‍ ത്രിഡി ബാഗുമുï്. കാല്‍ക്കുലേറ്റര്‍ ഘടിപ്പിച്ച സ്‌കൂള്‍ ബോക്‌സിന് ആവശ്യക്കാര്‍ ഏറെയാണ്. ബോക്‌സ് തുറന്നാല്‍ അരികില്‍ തന്നെ കാല്‍ക്കുലേറ്ററുമുï്.
ബോക്‌സില്‍ ഘടിപ്പിച്ച എമര്‍ജന്‍സി ലൈറ്റും ഘടിപ്പിച്ചിട്ടുï്്്. 130 മുതല്‍ 150 രൂപ വരെയാണ് ഇത്തരം ബോക്‌സുകളുടെ വില. ഇതുകൂടാതെ വര്‍ണവൈവിധ്യം പകരുന്ന മഴക്കോട്ടുകളും വിപണിയില്‍ സജീവമാണ്. സ്‌പൈഡര്‍മാന്‍ പോലുള്ള കാര്‍ട്ടൂണുകള്‍ നിറഞ്ഞ റെയിന്‍കോട്ടുകള്‍ക്കും ആവശ്യക്കാരേറെയെത്തുന്നുï്്. ബാഗ് ഇടാന്‍ സൗകര്യമുള്ള റെയിന്‍കോട്ടുകളും എത്തിയിട്ടുï്്. സ്ത്രീകള്‍ക്ക് വേïി ബെല്‍റ്റ് ഇടാന്‍ കഴിയുന്ന റെയിന്‍കോട്ടുകളും ആകര്‍ഷണീയം. 1400 രൂപ വരെയാണ് റെയിന്‍കോട്ടുകളുടെ വില.
കുട്ടികളുടെ റെയിന്‍കോട്ടിന് 250 മുതല്‍ 700 രൂപ വരെ വില വരും. നിറപ്പകിട്ടേകുന്ന, ചൂടുവെള്ളം ഉപയോഗിക്കാന്‍ കഴിയുന്ന വാട്ടര്‍ബോട്ടിലുകളും വിപണയിലുï്. സ്‌പോര്‍ട്‌സ് ടൈപ്പ് വാട്ടര്‍ബോട്ടിലുകളാണ് മറ്റൊരാകര്‍ഷണം. അമ്പത് രൂപ മുതലാണ് വാട്ടര്‍ബോട്ടിലുകളുടെ വില. നൂറ് രൂപ മുതലുള്ള ലഞ്ച് ബോക്‌സുകളുമുï്. പോപ്പിയും ജോണ്‍സുമൊക്കെ തന്നെയാണ് കുടകളിലെ താരം. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ഡോറയും ബാര്‍ബിയുമൊക്കെ കുട വിപണിയില്‍ നിറയുന്നു. കൊച്ചുകുട്ടികള്‍ക്കുള്ള ടോയ് കുടകള്‍ക്ക് 80 രൂപ മുതലാണ് വില. 15 രൂപ മുതലുള്ള നോട്ടുബുക്കുകളും കടകളിലുï്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."