പെന്‍ഷന്‍,ശമ്പളം വിതരണത്തില്‍ വന്‍ പ്രതിസന്ധി
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശമ്പള,പെന്‍ഷന്‍ വിതരണം കടുത്ത പ്രതിസന്ധിയില്‍. രാജ്യത്തെ ദശലക്ഷക്കണക്കിന് പേര്‍ക്ക് വിതരണം ചെയ്യാനുള്ള പണം ബാങ്കുകളിലും ട്രഷറികളിലും എത്താത്തതാണ് പ്രധാന കാരണം. സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനോട് 1000 കോടി രൂപ ചോദിച്ചപ്പോള്‍ നല്‍കിയത് വെറും 500 കോടി രൂപ മാത്രമാണ്. അതിനാല്‍ തന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പളവും പെന്‍ഷന്‍ വിതരണവും മുടങ്ങിയേക്കും. കേരളത്തിലെ മിക്ക ജില്ലകളിലും ട്രഷറിയിലും ബാങ്കിലും പണമില്ല. ഉള്ള ഇടങ്ങളില്‍ തന്നെ ഉച്ചയാകുമ്പോഴേക്കും തീരുന്ന അവസ്ഥയാണുള്ളത്. ശമ്പളവും പെന്‍ഷനും വാങ്ങാനായി നിരവധി പേരാണ് അതിരാവിലെ മുതല്‍ ബാങ്കുകള്‍ക്കും ട്രഷറികള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നില്‍ ക്യൂ നില്‍ക്കുന്നത്. ശമ്പളം അക്കൗണ്ടിലെത്തിയവര്‍ക്ക് അത് എടുക്കാനും സാധിക്കുന്നില്ല. എ.ടി.എമ്മുകളില്‍ പണമില്ലാത്തതും ഇവരെ വലക്കുകയാണ്. അതിനാല്‍ തന്നെ ശമ്പളം വന്നിട്ടും കൈയില്‍ കിട്ടാതെ അലയുകയാണ് മിക്ക ജീവനക്കാരും. ബാങ്കുകളിലും ട്രഷറികളിലും എ.ടി.എമ്മുകളിലും പണം എത്തിയാല്‍ മാത്രമേ ശമ്പള വിതരണം എളുപ്പമാക്കാന്‍ കഴിയൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."