ആദ്യ ശമ്പള ദിനം: പത്തനംതിട്ടയില്‍ രണ്ടു ട്രഷറികളില്‍ പ്രതിസന്ധി
പത്തനംതിട്ട: നോട്ട് അസാധുവാക്കലിന് ശേഷമുള്ള ആദ്യ ശമ്പള-പെന്‍ഷന്‍ ദിനമായ ഇന്ന് വന്‍തിരക്കാണ് ജില്ലാ ട്രഷറിയിലും മറ്റ് സബ് ട്രഷറികളിലും അനുഭവപ്പെട്ടത്. ആവശ്യത്തിന് പണമില്ലാഞ്ഞതിന്റെ ബുദ്ധിമുട്ട് ജില്ലാ ട്രഷറിയിലും അടൂര്‍, തിരുവല്ല സബ് ട്രഷറികളിലുമാണ് ഉണ്ടായത്.
ബാക്കി സബ് ട്രഷറികളില്‍ ആവശ്യപ്പെട്ട പണം കിട്ടി. റിസര്‍വ് ബാങ്ക് നിര്‍ദേശപ്രകാരം 24000 നും അതിനു താഴെയുമായി തുകകള്‍ ഇവിടങ്ങളില്‍ വതരണം ചെയ്യുകയും ചെയ്തു. ചില സബ് ട്രഷറികളില്‍ വിതരണം കഴിഞ്ഞും പണം അധികമുണ്ട്.
പത്തനംതിട്ട ജില്ലാ ട്രഷറി ആവശ്യപ്പെട്ടത് ഒന്നര കോടി രൂപയാണ്. എന്നാല്‍ അഞ്ചുലക്ഷം രൂപ മാത്രമേ തരാന്‍ കഴിയൂ എന്നാണ് ബാങ്ക് നല്‍കിയ മറുപടി. തുടര്‍ന്ന് വീണ്ടും നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് പത്ത് ലക്ഷം രൂപ ആദ്യം നല്‍കി. അത് രാവിലെ 11.30 ഓടെ തീര്‍ന്നതിനെ തുടര്‍ന്ന് വീണ്ടും പത്ത് ലക്ഷം രൂപയ്ക്കുകൂടി ആവശ്യപ്പെട്ടു. അതും നാലിനുള്ളില്‍ തീര്‍ന്നു. ആകെ 222 പേരാണ് ഇടപാടിനെത്തിയത്. ഇതില്‍ 20 പേര്‍ക്കു മാത്രമേ 24000 രൂപ വച്ച് നല്‍കാന്‍ കഴിഞ്ഞുള്ളൂ. അതിനു ശേഷമുള്ളവര്‍ക്ക് 8000 രൂപ വീതം നല്‍കി. 8000 രൂപ കൈപ്പറ്റാന്‍ തയാറാകാതെ 56 പേര്‍ തിരികെപ്പോയി. ഇവര്‍ക്ക് നാളെ പണം നല്‍കും. അടൂര്‍ സബ് ട്രഷറിയും ആവശ്യപ്പെട്ടത് ഒന്നര കോടി രൂപയാണ്. എന്നാല്‍ 15 ലക്ഷം മാത്രമാണ് ആകെ നല്‍കിയത്. ഇത് ഉച്ചയ്ക്കു മുമ്പേ തീര്‍ന്നു. 24000 രൂപ വച്ച് ചുരുക്കം ആളുകള്‍ക്കു മാത്രമാണ് നല്‍കിയത്. കൂടുതലും 4000 രൂപയും അതിനു താഴെയുമായുള്ള തുകകളാണ് നല്‍കിയത്. ബാക്കിയുള്ളവര്‍ക്ക് നാളെ പണം കൊടുക്കാമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അതിനായി മറ്റൊരു ഒന്നരക്കോടി രൂപ കൂടി ചോദിച്ചെങ്കിലും ലഭിച്ചിട്ടില്ല. നാളെ പണം കിട്ടുമെന്നും ഇവര്‍ കണക്കൂ കൂട്ടുന്നു. തിരുവല്ലയില്‍ പെന്‍ഷന്‍ വാങ്ങാനെത്തിയത് മാത്രം അറുനൂറേളം പേരാണ്. രാവിലെ 60 ലക്ഷം രൂപ ബാങ്കില്‍ നിന്നും ലഭിച്ചു. 13 ലക്ഷം രൂപ നീക്കിയിരിപ്പായി ഉണ്ടായിരുന്നു. ഉച്ചയോടെ പണം തീര്‍ന്നതിനെ തുടര്‍ന്ന് 35 ലക്ഷം കൂടി ആവശ്യപ്പെട്ടെങ്കിലും 20 ലക്ഷം രൂപ ലഭിച്ചു. ഇതേ തുടര്‍ന്ന് അവസാനമെത്തിയ അമ്പതോളം പേര്‍ക്ക് മടങ്ങി പോകേണ്ടിവന്നു. ഉച്ചയ്ക്ക് ശേഷം ലഭിച്ച 20 ലക്ഷത്തില്‍ 10 ലക്ഷവും ഇരുപതിന്റെ നോട്ടുകളായിരുന്നത് ജീവനക്കാരെ വലച്ചു.
സെര്‍വര്‍ തകരാര്‍ മൂലമുണ്ടായ ഓണ്‍ലൈന്‍ പ്രശ്‌നം മൂലം ഇടപാടുകള്‍ രാവിലെ 11 ഓടെയാണ് എല്ലായിടത്തും തുടങ്ങാന്‍ കഴിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."