HOME
DETAILS
MAL
സഞ്ജുവിനെതിരായ പരാതി അന്വേഷിക്കാന്‍ നാലംഗ സമിതി
backup
December 01 2016 | 14:12 PM
കൊച്ചി: കേരള രഞ്ജി ക്രിക്കറ്റ് ടീം അംഗമായ സജ്ഞു സാംസണിനെതിരെയുള്ള അച്ചടക്കലംഘനം സംബന്ധിച്ച പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ കെ.സി.എ തീരുമാനിച്ചു.
ഇതിനായി നാലംഗസമിതിക്ക് കേരള ക്രിക്കറ്റ് അസോസിയേഷന് രൂപം നല്കി. സജ്ഞു സാംസണ് രഞ്ജി മല്‍സരത്തിനിടയില്‍ അപമര്യാദയായി പെരുമാറിയെന്നതാണ് പരാതി. കെ.സി.എ വൈസ് പ്രസിഡന്റ് ടി.ആര് ബാലകൃഷ്ണന് ചെയര്‍മാനായ അന്വേഷണസമിതിയുടെ കണ്‍വീനര്‍ ശ്രീജിത്ത് വി. നായരാണ്. മുന്‍ രഞ്ജി ടീം ക്യാപ്ന്‍ എസ്. രമേശ്, ബി.സി.സി.ഐ മാച്ച് റഫറിയും മുന്‍താരവുമായ പി. രംഗനാഥന് എന്നിവരാണ് മറ്റ് അംഗങ്ങള്‍. മുംബൈയില്‍ ഗോവയ്ക്കെതിരായ മല്‍സരത്തെ തുടര്‍ന്നാണ് മോശമായി പെരുമാറിയെന്നും അച്ചടക്കലംഘനം കാണിച്ചുവെന്നും പരാതി ഉയര്‍ന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."