എസ്.ടി.യു ബി.എസ്.എന്‍.എല്‍ ഓഫിസ് മാര്‍ച്ച് നടത്തി
കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ വികലവും ആസൂത്രണമില്ലാത്തതുമായ സാമ്പത്തിക നയം ഉടന്‍ തിരുത്തിയില്ലെങ്കില്‍ രാജ്യം അഭിമുഖീകരിക്കാന്‍ പോകുന്നതു വന്‍ദുരന്തമായിരിക്കുമെന്ന് എസ്.ടി.യു ദേശീയ പ്രവര്‍ത്തക സമിതിയംഗം യു. പോക്കര് പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയത്തിലും സഹകരണ മേഖലയോടുള്ള അവഗണനയിലും പ്രതിഷേധിച്ച് എസ്.ടി.യു ജില്ലാ കമ്മിറ്റി നടത്തിയ ബി.എസ്.എന്‍.എല്‍ ഓഫിസ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഡ്വ. വേളാട്ട് അഹമ്മദ് അധ്യക്ഷനായി. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി കെ.എ ഖാദര്‍ മാസ്റ്റര്‍, ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് അഡ്വ. എം. രാജന്, ഐ.എന്‍.ടി.യു.സി ദേശീയ സമിതിയംഗം എം.കെ ബീരാന്, ജാഫര്‍ സക്കീര്‍, എ. മൂസക്കോയ ഹാജി, ടി.പി.എം തങ്ങള്‍, കെ.എം കോയ, ആര്.കെ മൊയ്തീന്‍കോയ, സലീം നരിക്കുനി, പി. അബ്ദുറസാഖ്, എന്‍. സുബൈര്‍, കെ.പി അബ്ദുല്‍കരീം, കെ. സൗദ, എ.ടി അബ്ദു, സി.പി കുഞ്ഞഹമ്മദ്, യു.എ ഗഫൂര്‍, എം. സമീറ, കെ.പി സക്കീര്‍ ഹുസൈന്, യു.പി മുഹമ്മദ് പ്രസംഗിച്ചു. ടി.എം.സി അബൂബക്കര്‍, പി.സി മുഹമ്മദ്, എന്‍.കെ.സി ബഷീര്‍, പി. ആലിക്കോയ, എന്‍. മുഹമ്മദ് നദീര്‍, വി.പി ഉസ്മാന്, സുബൈര്‍ സി.പി, കെ.കെ ഇബ്റാഹിം, വി.പി കബീര്‍, പി.എം കുഞ്ഞഹമ്മദ്, എന്‍. കുഞ്ഞാലന്‍, കെ.ടി.കെ അബ്ദുല്ല, ടി.വി അബൂബക്കര്‍ കോയ, കെ.ടി മൊയ്തീന്, കെ.പി മുഹമ്മദലി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."