കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തീകരിക്കാത്തതില്‍ പ്രതിഷേധം: വാട്ടര്‍ അതോറിറ്റി ഓഫിസിനു മുന്നില്‍ ജനപ്രതിനിധികള്‍ കുത്തിയിരിപ്പു സമരം നടത്തി
പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ജനപ്രതിനിധികള്‍ ജലസേചനവകുപ്പ് ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി. പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അടച്ചിട്ടുപോലും പദ്ധതികള്‍ നടപ്പാക്കാന്‍ അധികൃതര്‍ വിമുഖത കാണിക്കുകയും ഫോണിലൂടെ ബന്ധപ്പെട്ട പഞ്ചായത്തംഗത്തിനോട് അസി.എക്സിക്യൂട്ടീവ് എന്‍ജീനിയര്‍ മോശമായി പെരുമാറുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് അംഗങ്ങള്‍ കുത്തിയിരുപ്പ് സമരം നടത്തിയത്.
പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ആയിഷ സമരം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എന്‍.പി വിജയന് അധ്യക്ഷനായി.
ഇ.ടി സരീഷ്, കെ.പി ജയേഷ്, സഫിയ പടിഞ്ഞാറയില്‍, ഇ.സി ശാന്ത, കെ.കെ രവി, പി.പി നാണു, കെ.കെ. ലീല, എന്‍.എസ് നിധീഷ്, ഷൈലജ ചെറുവോട്ട്, എം.കെ ഹയറുന്നീസ, എ.പി ലിജ തുടങ്ങിയവര്‍ സംസാരിച്ചു.
വടകര വാട്ടര്‍ അതോറിട്ടി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സ്ഥലത്തെത്തി ജനപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്.
പേരാമ്പ്ര സബ് ഇന്‍സ്പക്ടര്‍ രാജന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ പഞ്ചായത്തിലെ കുടിവെള്ള പദ്ധതികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കാമെന്ന് അധികൃതര്‍ ഉറപ്പു നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."