HOME
DETAILS
MAL
വിദേശ സഞ്ചാരിയെ അക്രമിച്ച് പണവും കാമറയും കവര്‍ന്ന സംഭവം: പൊലിസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി
backup
December 01 2016 | 21:12 PM
ഗൂഡല്ലൂര്‍: വിദേശ സഞ്ചാരിയെ ആക്രമിച്ച് പണവും കാമറയും കവര്‍ച്ച നടത്തിയ സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി. എസ്.പി മുരളിറംബയുടെ ഉത്തരവിനെ തുടര്‍ന്ന് പ്രതികള്‍ക്കായി പൊലിസ് അന്വേഷണം ശക്തമാക്കിയത്. വിദേശ സഞ്ചാരിയെ ആക്രമിച്ചത് മാവോയിസ്റ്റുകളാണോയെന്നാണ് പൊലിസ് സംശയിക്കുന്നത്.
തമിഴ്നാട് ദൗത്യസേനയും പൊലീസും വനത്തിനുള്ളില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. ഊട്ടിയിലെ കാമരാജ് സാഗര്‍ ഡാമിന് സമീപത്ത് നിന്നാണ് വിദേശിയെ ആക്രമിച്ചിരുന്നത്.
ഊട്ടി സന്ദര്‍ശിക്കാനെത്തിയ ഇംഗ്ലണ്ട് സ്വദേശി ജറേബാ(30)ണ് ആക്രമണത്തിന് ഇരയായത്.
3,000 രൂപയും ക്രഡിറ്റ് കാര്‍ഡും കാമറയുമാണ് മോഷണം പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."