ജില്ലയില്‍ വേതന സുരക്ഷാ പദ്ധതി നടപ്പാക്കാന്‍ തൊഴില്‍ വകുപ്പ്
കല്‍പ്പറ്റ: വലിയ നോട്ടുകള്‍ പിന്‍വലിയ്ക്കുകയും പണമിടപാടുകള്‍ക്ക് നിയന്ത്രണം വരികയും ചെയ്ത സാഹചര്യത്തില്‍ ജില്ലയില്‍ അന്‍പതില്‍ കൂടുതല്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ വേതന സുരക്ഷാ പദ്ധതി കര്‍ശനമായി നടപ്പാക്കാന്‍ തൊഴില്‍ വകുപ്പ് നടപടി തുടങ്ങി.
തൊഴില്‍ ദാതാവിന്റെ കറന്റ് അക്കൗണ്ടില്‍ നിന്നും ജീവനക്കാര്‍ക്ക് സേവിങ്സ് ബാങ്ക് അക്കൗണ്ട് വഴി വേതനം നല്കുന്ന നടപടി സ്വീകരിക്കും. ഡബ്ല്യു.പി.എസ് പദ്ധതിയില്‍ അംഗമായ ശേഷം വേജ് രജിസ്റ്റര്‍, മസ്റ്റ് റോള്‍ (ഹാജര്‍), വേജ് സ്ലിപ് എന്നിവ തൊഴില്‍ ദാതാക്കള്‍ സൂക്ഷിക്കേണ്ടതില്ല. ജീവനക്കാര്‍ക്കു ലഭിക്കുന്ന ശമ്പളം നിരീക്ഷിക്കുകയും നിയമപ്രകാരമുള്ള ശമ്പളത്തില്‍ കുറവ് ആരെങ്കിലും നല്കുന്നുണ്ടെങ്കില് അതു തടയുകയും ചെയ്യാം. തൊഴിലാളികള്‍ക്ക് നിശ്ചിത ശമ്പളം എല്ലാ മാസവും ഏഴിനു മുമ്പ് ലഭ്യമാക്കും. ഡെബിറ്റ്, എ.ടി.എം കാര്‍ഡിലൂടെയുള്ള പണമിടപാടുകള്‍ സാധ്യമാക്കും. ശമ്പളം നല്കുന്നതിനു രണ്ടു ദിവസം മുന്‍പ് തൊഴിലുടമ പണം അക്കൗണ്ടിലേക്ക് മാറ്റിയിരിക്കണം.
എല്കാസ്(ലേബര്‍ കമ്മീഷണറേറ്റ് ഓട്ടോമേഷന്‍ സിസ്റ്റം) വഴിയാണ് ഇതു സാക്ഷാല്‍കരിക്കുക.
കടകള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും പുറമെ ഫാക്ടറികള്‍ക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താമെന്നും ജില്ലാ ലേബര്‍ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."