ജൈവകര്‍ഷകര്‍ക്ക് ആശ്വാസമായി ജൈവനിധി പദ്ധതി
നീലേശ്വരം: ജൈവകര്‍ഷകര്‍ക്ക് ആശ്വാസമായി നീലേശ്വരം നഗരസഭ ജൈവനിധി പദ്ധതി നടപ്പിലാക്കുന്നു. പച്ചക്കറികളും ഉല്‍പന്നങ്ങളുമായി ചന്തകളിലെത്തുന്ന കര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന വിധത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജൈവോത്സവത്തിനും തുടര്‍ന്നു വരുന്ന ആഴ്ചചന്തകള്‍ക്കും ഇത് ഏറെ പ്രയോജനപ്പെടും. ജൈവോത്സവത്തിനെത്തുന്ന പച്ചക്കറികളും ജൈവഉല്‍പന്നങ്ങളും പൂര്‍ണമായും വിറ്റഴിയുമെന്ന് ഉറപ്പുവരുത്താനുള്ള കരുതല്‍ നിധിയാണിത്.
നഗരസഭാ കൗണ്‍സിലര്‍മാരും ജീവനക്കാരുമാണ് ആദ്യഘട്ടത്തില്‍ ഇതില്‍ പങ്കാളികളാവുക. ഇരുന്നൂറ് രൂപ മുതല്‍ അംഗങ്ങള്‍ വിഹിതമായെടുക്കും. നീലേശ്വരത്തെ ഹോട്ടലുകളേയും ക്യാന്റീനുകളേയും ഇതില്‍ പങ്കാളികളാക്കും. ഇങ്ങനെ ഒരു ലക്ഷം രൂപയുടെ കരുതല്‍ നിധി ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. നഗരസഭാ സി.ഡി.എസാണ് ജൈവനിധി കൈകാര്യം ചെയ്യുക.
ജൈവോത്സവത്തില്‍ പച്ചക്കറികളോ ജൈവഉല്‍പന്നങ്ങളോ ബാക്കി വന്നാല്‍ ജൈവനിധി ഉപയോഗിച്ച് ഉല്‍പാദകരില്‍ നിന്ന് പച്ചക്കറി വാങ്ങി വിഹിതമെടുത്ത സ്ഥാപനങ്ങളിലും വീടുകളിലുമെത്തിക്കും. കൊïുവരുന്ന പച്ചക്കറി പൂര്‍ണമായും വിറ്റഴിയുമെന്ന വിശ്വാസം ഇതിലൂടെ ഉല്‍പാദകന് നല്‍കാന്‍ കഴിയും.
ജൈവനിധിയിലൂടെ സ്വരൂപിക്കുന്ന തുക തുടര്‍ന്നുവരുന്ന ആഴ്ച ചന്തകള്‍ക്കും കരുതലാകും.
വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷനില്‍ നിന്നും വിഹിതം സ്വീകരിച്ചുകൊï് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി ജാനകി ജൈവനിധി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ പ്രൊഫ.കെ.പി ജയരാജന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍.കെ ഹരീഷ് പദ്ധതി വിശദീകരിച്ചു. ഉപാധ്യക്ഷ വി.ഗൗരി, സ്ഥിരംസമിതി അംഗങ്ങളായ പി.പി മുഹമ്മദ്‌റാഫി, പി.രാധ, കെ.ബാലകൃഷ്ണന്‍, കൃഷി ഓഫിസര്‍ പി.വി ആര്‍ജിത, ടി.വി രേണുക സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."