HOME
DETAILS

മൂഴിമലയില്‍ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം; വന്‍ കൃഷിനാശം

  
backup
December 01 2016 | 21:12 PM

%e0%b4%ae%e0%b5%82%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95-2

പുല്‍പ്പള്ളി: മൂഴിമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിരവധി കര്‍ഷകരുടെ കൃഷികള്‍ നശിച്ചു. വരള്‍ച്ചയെ അതിജീവിച്ച് കര്‍ഷകര്‍ കൃഷിചെയ്തുണ്ടാക്കിയ നെല്ലാണ് കൊയ്യാറായപ്പോള്‍ നശിപ്പിക്കപ്പെട്ടത്. പീത്തുരുത്തേല്‍ ജോസഫ്, കൊട്ടുകാപ്പള്ളി തോമസ്, വട്ടക്കാട്ട് ചാക്കൊ,പുതുശ്ശേരി ജോസ്,ആലുങ്കല്‍ ടോമി, പുതിയിടം ലക്ഷ്മി തുടങ്ങീ നിരവധി കര്‍ഷകരുടെ നെല്ലാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. കുത്തേടത്തില്‍ തങ്കച്ചന്റെ വയലില്‍ കൊയ്തിട്ടിരുന്ന നെല്ല് കാട്ടാന തിന്നും ചവിട്ടിയും നശിപ്പിച്ചിട്ടുണ്ട്. കണ്ണമ്പള്ളി ബിജുവിന്റെ കൃഷിയിടത്തിലെ തെങ്ങും സമീപ പ്രദേങ്ങളിലെ നിരവധി വാഴകളും കാട്ടാന നശിപ്പിച്ചിട്ടുണ്ട്.
ഈ ഭാഗങ്ങളില്‍ നേരത്തെ കാട്ടാനകളുടേയും കുരങ്ങു ശല്യവും രൂക്ഷമായിരുന്നു. രാത്രികാലങ്ങളില്‍ വയലില്‍ കാവല്‍മാടം കെട്ടി കര്‍ഷകര്‍ കാവലിരുന്നാണ് വിളകള്‍ സംരക്ഷിച്ചിരുന്നത്. പകല്‍ സമയങ്ങളിലെത്തുന്ന വാനരന്മാരും കര്‍ഷകര്‍ക്ക് തലവേദനയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ആനകളുടെ ശല്യം പ്രദേശത്ത് കുറഞ്ഞിരുന്നു. ഇതോടെ വലയില്‍ കാവലിരുന്നവര്‍ ഉറങ്ങിയ സമയത്താണ് കാട്ടാനകള്‍ വയലിലെത്തിയതും കൃഷി നശിപ്പിച്ചതും.
നെയ്ക്കുപ്പ വനത്തോട് ചേര്‍ന്നുകിടക്കുന്ന മൂഴിമല പ്രദേശത്തെ വന്യമൃഗശല്യത്തിന് അറുതിവരുത്തണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയെങ്കിലും വനം വകുപ്പിന്റെ ഭാഗത്തു നിന്ന് യാതൊരു നടപടിയുമുണ്ടായിട്ടില്ല.
വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മിച്ച പ്രതിരോധ കിടങ്ങുകള്‍ യഥാസമയത്ത് അറ്റകുറ്റപ്പണികള്‍ നടത്താത്തതുമൂലം ഇടിഞ്ഞ് നികന്ന നിലയിലാണ്. മുമ്പ് പ്രദേശങ്ങളിലുണ്ടായ കൃഷിനാശത്തിന് ഇതുവരെ സര്‍ക്കാര്‍ നഷ്ടപരിഹാരവും വിതരണം ചെയ്തിട്ടില്ലെന്നും കര്‍ഷകര്‍ ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  3 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  3 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  3 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  3 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  3 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  3 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  3 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  3 months ago