പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്ത കേസ്: പ്രതിക്ക് ജീവപര്യന്തം
കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ബലാല്‍സംഗം ചെയ്്ത കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്. അച്ചൂരാനം മുതിരപ്പാറ ലക്ഷം വീട് കോളനിയിലെ മാണിബാലനെ(40)യാണ് കല്‍പ്പറ്റ സെഷന്‍സ് കോടതി ജഡ്ജ് എസ്.എച്ച് പഞ്ചാപകേശന്‍ ശിക്ഷിച്ചത്. 2014 മെയ് നാലിനാണ് കേസിനാസ്പദമായ സംഭവം.
വീട്ടില്‍ മറ്റാരുമില്ലാത്ത സമയം പ്രതി വീട്ടില്‍ അതിക്രമിച്ച് കയറി പതിനാലുകാരിയെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. വൈത്തിരി പൊലിസാണ് കേസ് അന്വേഷിച്ചത്.
പോക്സോ നിയമ പ്രകാരം ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വീട്ടില്‍ അതിക്രമിച്ചു കയറിയ കുറ്റം തെളിഞ്ഞതിന് ഏഴു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. കേസിന്റെ വിചാരണ വേളയില്‍ ഒളിവില്‍ പോയ പ്രതിയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് പൊലിസ് കസ്റ്റഡിയിലെടുത്ത് റിമാന്റില്‍ കഴിയുകയായിരുന്ന പ്രതി വൈത്തിരി സബ്ബ് ജയിലില്‍ നിന്നും ജയില്‍ ചാടി. ജയില്‍ ചാടിയ കുറ്റത്തിനും പ്രതി വിചാരണ നടപടികള്‍ നേരിടുകയാണ്. വൈത്തിരി പൊലിസ് സബ്ബ് ഇന്‍സ്പെക്ടര്‍മാരായ എ.പി ചന്ദ്രന്, റ്റി.എന്‍ സജീവ് എന്നിവരാണ് കേസന്വേഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."