വനം വകുപ്പിനെ തെറ്റിദ്ധരിപ്പിച്ച് നഗരസഭയുടെ ആഞ്ഞിലി മരം ലേലം ചെയ്ത നടപടി റദ്ദാക്കി
കാക്കനാട്: തൃക്കാക്കര നഗരസഭ വാര്‍ഡ് കൗണ്‍സലറും, ഓവര്‍സിയറും ചേര്‍ന്ന് വനം വകുപ്പിനെ തെറ്റിദ്ധരിപ്പിച്ച് വെട്ടിയിട്ട കൂറ്റന്‍ ആഞ്ഞിലി മരം തുച്ഛമായ വിലക്ക് ലേലം ചെയ്ത നടപടി വിവാദമായതിനെ തുടര്‍ന്ന് റദ്ദാക്കി.
എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിന് സമീപം രാജീവ് ദശലക്ഷം കോളനി റോഡരികെ നിന്നിരുന്ന ആഞ്ഞിലി മരമാണ് രണ്ടു മാസം മുമ്പ് വനം വകുപ്പ് അധികൃതരെ തെറ്റിദ്ധരിപ്പിച്ച് മുറിച്ചത്.
എന്നാല്‍ മുറിച്ചിട്ടിരുന്ന കൂറ്റന്‍ ആഞ്ഞിലി മരം ലക്ഷം രൂപ വിലമതിക്കുന്നതാണ്. ഇതാണ് നഗരസഭ വെറും 4,600 രൂപയ്ക്കാണ് ലേലത്തില്‍ വിറ്റത് വിവാദമായതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച നടത്തിയ ലേലം നഗരസഭ സെക്രട്ടറി റദ്ദാക്കിയത്.
35ാം വാര്‍ഡ് കൗണ്‍സിലറും നഗരസഭ ഓവര്‍സിയറും ചേര്‍ന്നാണ് തങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് തടിയുടെ വിലനിര്‍ണയിച്ചതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യകമാക്കി. സി.പി.എം വാര്‍ഡ് കൗണ്‍ലര്‍ അഷറഫും പൊതുമാരമത്ത് വിഭാഗം ഓവര്‍സിയറും ചേര്‍ന്നാണ് വെട്ടിയിട്ട മരത്തിന്റെ നീളവും വണ്ണവും സംബന്ധിച്ച് രേഖാമൂലം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് 2,800 രൂപ വിലനിര്‍ണയിച്ചതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
റോഡരികിലെ മരം സമീപത്തെ വീടിന് അപകട ഭീഷണിയിലാണെന്നും അതുകൊണ്ടാണ് വനം വകുപ്പിനെ അറിയിക്കാതെ മരം മുറിച്ചതെന്നായിരുന്നു നഗരസഭ വനം വകുപ്പിനെ അറിയിച്ചിരുന്നത്. എന്നാല്‍ വ്യാഴാഴ്ച കൂറ്റന്‍ ആഞ്ഞില്‍ മരത്തിന്റെ തടി തുച്ഛ വിലക്ക് ലേലം ചെയ്ത വിവരം അറിഞ്ഞ പരിസര വാസികള്‍ വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. ഇതെ തുടര്‍ന്ന് സ്ഥലത്തത്തെിയ സോഷ്യല്‍ ഫോറസ്ട്രീ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധയില്‍ മരം അപകടാവസ്ഥയിലാരുന്നില്ലെന്നും ബോധ്യപ്പെട്ടു.വെട്ടിയിട്ടിരിക്കുന്ന മരത്തിന്റെ നീളവും വണ്ണവും സ്ഥലത്തത്തെിയ വനം വകുപ്പ് അധികൃതര്‍ രേഖപ്പെടുത്തി. മരത്തിന്റെ കടഭാഗത്തിന് മാത്രം ഏകദേശം രണ്ട് മീറ്റര്‍ വണ്ണമുണ്ട്. എന്നാല്‍ നഗരസഭ നല്‍കിയ കണക്കുകളില്‍ മരത്തിന്റെ വണ്ണവും നീളവും കുറച്ച് കാണിച്ചാണ് വിലനിര്‍ണയിക്കാന്‍ വനം വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയത്.
നഗരസഭ ഉദ്യോഗസ്ഥന്‍ നല്‍കിയ റിപ്പോര്‍ട്ട് വിശ്വാസത്തിലെടുത്ത് വനം വകുപ്പ് അധികൃതര്‍ വിലനിര്‍ണയിച്ചു നല്‍കുകയായിരുന്നു. ലേലം ചെയ്യുന്നതിന് വനം വകുപ്പിന്റെ റിപ്പോര്‍ട്ട് ആവശ്യമായിരുന്നു. എന്നാല്‍ നഗരസഭ ഉദ്യോഗസ്ഥന്‍ നല്‍കിയ കണക്കുകള്‍ വ്യാജമാണെന്ന് ബോധ്യപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ലേലം റദ്ദാക്കാന്‍ ഉടന്‍ നിര്‍ദേശം നല്‍കി. റോഡരികില്‍ നാല് കഷണങ്ങളാക്കിയാണ് 30 അടിയോളം നീളം വരുന്ന മരം വെട്ടിയിട്ടിരിക്കുന്നത്. മരത്തടിക്ക് ഏകദേശം അരലക്ഷം രൂപ വിലമതിക്കുമെന്ന് വനം വകുപ്പ് അധികൃര്‍ വ്യക്തമാക്കി.
അതേസമയം സ്ഥലം സന്ദര്‍ശിച്ച വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേരെ കൗണ്‍സിലറുടെ നിര്‍ദേശത്തെ തുടര്‍ന്ന് നാട്ടുകാര്‍ ചമഞ്ഞ് ചിലര്‍ ചേര്‍ന്ന് നടപടികള്‍ തടസപ്പെടുത്താന്‍ ശ്രമിച്ചതും വിവാദമായി. സ്ഥലം കൗണ്‍സിലറുടെ ശിങ്കടികളും ഉദ്യോഗസ്ഥരുമായി തര്‍ക്കമുണ്ടാക്കി തടസപ്പെടുത്താനും ശ്രമിച്ചിരുന്നു. എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് ജങ്ഷന് സമീപം നാല് വശത്തുനിന്നുള്ള റോഡുകള്‍ സംഗമിക്കുന്ന സ്ഥലം കൈയേറിയ കൗണ്‍സിലറുടെ നടപടിക്കെതിരെ നാട്ടുകാര്‍ സംഘടിച്ചത്തെി തടഞ്ഞിരുന്നു. തിരക്കേറിയ റോഡിലേക്ക് ഇറക്കി കരിങ്കല്‍ കെട്ടാനുള്ള നീക്കമാണ് നാട്ടുകാര്‍ തടയുകയായിരന്നു. ഇതെ തുടര്‍ന്ന് സി.പി.എം ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ ഇടപെട്ട് കൗണ്‍സിലറെ താക്കീത് ചെയ്തിരുന്നു. രണ്ടാഴ്ച മുമ്പായിരുന്നു വിവാദം സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."