പെന്‍ഷനും ശമ്പളത്തിനുമായി ആവശ്യപ്പെട്ടത് 4.5 കോടി; ലഭിച്ചത് ഒരു കോടി
കാക്കനാട്: ജില്ലാ ട്രഷറിയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷനും, ശമ്പളത്തിനുമായി 4.5 കോടി രൂപ ആവശ്യപ്പെട്ടപ്പോള്‍ ഒരു കോടി രൂപയാണ് ലഭിച്ചത്.
കാക്കനാട് ജില്ലാ ട്രഷറിയില്‍ ഇന്റര്‍നെറ്റ് സംവിധാനം ഒരു മണിക്കൂറോളം തകരാറിലായത് ട്രഷറി ഇടപാടുകാരെ പ്രതിസന്ധിയിലാക്കി. വൈകിട്ട് ആറുവരെ ട്രഷററി തുറന്ന് പ്രവര്‍ത്തിച്ചെങ്കില്‍ 432 ബില്ലുകളെ മാറാന്‍ കഴിഞ്ഞുവുള്ളൂ. 326 സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള ബില്ലും 106 പെന്‍ഷന്‍ ബില്ലുകളുമാണ് വ്യാഴാഴ്ച നല്‍കാന്‍ കഴിഞ്ഞത്.
ഒരു അക്കൗണ്ടില്‍ നിന്നും 24000 രൂപവരെ മാറാന്‍ പാടുള്ളൂവെന്ന നിബന്ധനയുള്ളതിനാല്‍ പലര്‍ക്കും മൂന്ന് ഘട്ടങ്ങളിലായി മൂന്നാഴ്ചത്തെടുത്ത് ശമ്പളം മാറാന്‍ കഴിയുകയെന്ന് ഗവ. ജീവനക്കാരെ വിഷമത്തിലാക്കിയിട്ടുണ്ട്.
ജില്ലയിലെ 12 സബ്ബ് ട്രഷറികളിലും ആവശ്യപ്പെട്ട തുക നല്‍കാന്‍ കഴിഞ്ഞില്ലെന്നാണ അറിയുന്നത്. എന്നാല്‍, കോര്‍ബാങ്കിങ് സംവിധാനം ഉള്ളതിനാല്‍ മറ്റ് ട്രഷറികളിലും ശമ്പളബില്‍ മാറാന്‍ കഴിയുമെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ കെ.ജി. മേരി പറഞ്ഞു. ഒരു കോടി രൂപ ലഭിച്ചതില്‍ 80 ശതമാനവും 2000 ന്റെ നോട്ടുകളായിരുന്നു. 100ന്റെയും 50ന്റെയും നോട്ടുകള്‍ കുറവായിരുന്നുവെന്നാണ് ട്രഷറി അധികൃതര്‍ പറയുന്നത്.
അതുകൊണ്ട് 24,000 രൂപ നല്‍കുമ്പോള്‍ 2000ന്റെ 12 നോട്ടുകളുമായി ഉച്ചവരെ എത്തിയ ഇടപാടുകാര്‍ പോയപ്പോള്‍ വൈകിട്ട് മൂന്നിന് ശേഷം വന്നവര്‍ക്ക് 100 ന്റെയും 50ന്റെയും നോട്ടുകളെ നല്‍കാന്‍ കഴിഞ്ഞിരുന്നുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."