ഭരണപ്രതിപക്ഷ പാര്‍ട്ടികള്‍ പോരിനിറങ്ങി: ത്രിശങ്കുവിലായത് നഗരസഭ സെക്രട്ടറി
കാക്കനാട്: തൃക്കാക്കര നഗരസഭയില്‍ ഭരണപ്രതിപക്ഷ പാര്‍ട്ടികള്‍ പോരിനിറങ്ങിയതോടെ നഗരസഭ സെക്രട്ടറി പി.എസ് ഷിബു ത്രിശങ്കുവിലായി. ഏത് പക്ഷത്ത് ചേര്‍ന്നാലും സെക്രട്ടറിയുടെ കസേര ഇളക്കുമെന്നതില്‍ സംശയമില്ല. പ്രതിപക്ഷ വനിത കൗണ്‍സിലര്‍മാരോട് മോശമായി പെരുമാറിയ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ക്കെതിരെ നല്‍കിയ പരാതി ദിവസങ്ങളോളം പൂഴ്ത്തിയെന്നാണ് സെക്രട്ടറിക്കെതിരെ ഉയരുന്ന ആരോപണം.നഗരസഭ സെക്രട്ടറിയുടെ കാബിനില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്ന സെക്രട്ടറിയുടെ പരാതി പ്രകാരം രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ജാമില്ലാ വകുപ്പു പ്രകാരം കഴിഞ്ഞ ദിവസം കേസെടുത്തിരിന്നു. പ്രശ്‌നം കോണ്‍ഗ്രസിലെ ഒരു വിഭാഗം ഏറ്റെടുത്തതോടെ വിവാദ പ്രശ്‌നം ഇരുപക്ഷത്തും ചൂട് പിടിച്ചു.
കൂടാതെ വനിത കൗണ്‍സിലര്‍മാരോട് മോശമായി പെരുമാറിയ സി.പി.എം കൗണ്‍സിലര്‍മാരായ കെ.പി ശിവന്‍, സി.എ നിഷാദ് എന്നിവര്‍ക്കെതിരെ പൊലിസ് കേസെടുത്തതോടെ തൃക്കാക്കര നഗരസഭയില്‍ പോരിനുറച്ച് ഇടത്,വലുത് മുന്നണികള്‍. വനിത കൗണ്‍സില്‍മാരെ ആക്ഷേപിച്ച സംഭവത്തില്‍ രണ്ട് സി.പി.എം കൗണ്‍സിലര്‍മാര്‍ക്കതിരെയുള്ള പരാതി പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് പൊലിസ് തീരുമാനം. അതെസമയം നഗരസഭ സെക്രട്ടറി നല്‍കിയ പരാതിയില്‍ ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പൊലിസ് പറഞ്ഞു. വനിത കൗണ്‍സിലര്‍മാരെ അക്ഷേപിച്ച സി.പി.എം കൗണ്‍സിലര്‍മാര്‍ക്കെതിരെ നല്‍കിയ പരാതി പൂഴ്ത്തിവെച്ച സെക്രട്ടിക്കെതിരെ കോണ്‍ഗ്രസ് നേതൃത്വവും പരാതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ 10ന് നടന്ന കൗണ്‍സില്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഏറ്റുമുട്ടിയതോടൊയാണ് ഇരുവിഭാഗങ്ങളും പരാതിയുമായി രംഗത്തത്തെിയത്.
നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.കെ.നീനുവിന്റെ ഔദ്യോഗിക വാഹനത്തില്‍ രണ്ട് സി.പി.എം കൗണ്‍സിലര്‍മാര്‍ തിരുവനന്തപുരത്തേക്ക് രഹസ്യ യാത്ര നടത്തിയ സംഭവമാണ് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. കൗണ്‍സില്‍ യോഗം കഴിഞ്ഞ ശേഷവും കൗണ്‍സിലര്‍മാര്‍ തമ്മിലുണ്ടായിരുന്ന സംഘര്‍ഷം അവസാനിച്ചിരുന്നില്ല. ഇതിനിടെ ആരോഗ്യ സ്റ്റാന്‍ഡിങ് ചെയര്‍പേഴ്‌സണ്‍ന്റെ കാബിനില്‍ ഒത്തുകൂടിയ പ്രതിപക്ഷ വനിത കൗണ്‍സിലര്‍മാര്‍ക്കിടയിലേക്ക് ക്ഷുഭിതനായി ഓടിയത്തെിയ സി.പി.എം കൗണ്‍സിലര്‍, സ്ത്രീകളുടെ പുറത്ത് തട്ടി സംസാരിച്ചെന്നും അനുവാദമില്ലതെ മറ്റൊരു കൗണ്‍സിലര്‍ ഫോട്ടോ എടുത്തുവെന്നുമാണ് പരാതി. ഈ പാരാതി പൊലിസിന് കൈമാറാതെ സെക്രട്ടറി പൂഴ്ത്തിയെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പരാതി. പരാതി പൊലിസിന് കൈമാറാതിരുന്ന സെക്രട്ടറിയുടെ നടപടി ചോദ്യം ചെയ്തിനെ, സെക്രട്ടറി കാബിനില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നതെന്ന് മുന്‍ ചെയര്‍മാന്‍ ഷാജി വാഴക്കാല പറഞ്ഞു. പരാതി പൂഴ്ത്തിയതിനും നേതാക്കള്‍ക്കെതിരെ കള്ള പരാതി നല്‍കിയതിനെതിരെയും നിയമപരമായും സംഘടനപരമായും നേരിടാനാണ് തീരുമാനമെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രഡിഡന്റ് എം.ഒ വര്‍ഗീസും വ്യക്തമാക്കി.
അതെ സമയം ഇന്നലെ ഉച്ചയ്ക്ക് കാക്കനാട് ഇന്ദിര ഭവനില്‍ പി.ടി തോമസ് എംഎല്‍എ യുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ചേര്‍ന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നഗരസഭ സെക്രട്ടറി നല്‍കിയിരിക്കുന്ന പരാതി പിന്‍വലിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ സെക്രട്ടറിയുമായി ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് ഡി.സി.സി ഭാരവാഹികളായ പി.ഐ മുഹമ്മദാലി, സേവ്യര്‍ തായങ്കേരി, അഡ്വ. അബ്ദുള്‍ റഹ്മാന്‍ തുടങ്ങിയവരെ യോഗം ചുമതലപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."