ട്രഷറിയില്‍ പണം എത്തിയില്ല; പെന്‍ഷന്‍കാര്‍ വലഞ്ഞു
മട്ടാഞ്ചേരി: നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് മട്ടാഞ്ചേരി ട്രഷറിയില്‍ ബാങ്കില്‍ നിന്നും പണം കിട്ടാതായതോടെ മുന്നൂറോളം വരുന്ന പെന്‍ഷന്‍കാര്‍ക്ക് മടങ്ങേണ്ടി വന്നു.
ഒന്നാം തീയതിയിലെ തിരക്ക് പ്രതീക്ഷിച്ചു കൊണ്ട് നേരത്തെ തന്നെ ബാങ്കില്‍ പെന്‍ഷനു വേണ്ട രേഖകള്‍ സമര്‍പ്പിച്ചതായി ട്രഷറി ഓഫിസര്‍ പറഞ്ഞു. മാസത്തിലെ ആദ്യ ദിനത്തില്‍ അമ്പത് ലക്ഷം രുപയാണ് മട്ടാഞ്ചേരി ട്രഷറില്നിന്നും വിതരണം ചെയ്യുവാന്‍ വേണ്ടിയിരുന്നത്.
തലേ ദിവസം ബാക്കിയുണ്ടയിരുന്ന തുക വിതരണം ചെയ്തുവെങ്കിലും പ്രതീക്ഷിച്ചതു പോലെ ബാങ്കില്‍ നിന്നും പണം ലഭിക്കാതായതോടെ പെന്ഷന് മുടങ്ങുകയായിരുന്നു. അതെ സമയം പള്ളുരുത്തി ട്രഷറിയില്ബാങ്കില് നിന്നും രണ്ടു തവണകളായി പണം ലഭിച്ചതിനാല്‍ പെന്ഷന് വിതരണം നടക്കുകയും ചെയ്തു.
മട്ടാഞ്ചേരി ട്രഷറിയില്‍ പെന്ഷന് വിതരണം മുടങ്ങിയതില്‍ അദ്ധ്യാപകസര്ക്കാര് ജീവനക്കാരുടെ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ട്രഷറിക്ക് മുന്പില് പ്രതിഷേധ സമരം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."