HOME
DETAILS

യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്കെതിരേ ചെയര്‍മാന്റെ വധഭീഷണി: എസ്.പിക്ക് യു.ഡി.എഫ് പരാതി നല്‍കി

  
backup
December 01 2016 | 21:12 PM

%e0%b4%af%e0%b5%81-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%95%e0%b5%97%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%b2%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0

ഈരാറ്റുപേട്ട: തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കിയതിന്റെ പേരില്‍ യു.ഡി.എഫ് കൗണ്‍സിലറായ നിസാര്‍കുര്‍ബാനിക്കെതിരേ നഗരസഭാ ചെയര്‍മാന്റെ വധഭീഷണി. തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നല്‍കിയ പരാതി പിന്‍വലിച്ചെങ്കില്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. പട്ടാപ്പകല്‍ കൗണ്‍സിലര്‍മാരടക്കം അനേകം ആളുകളുടെ സാന്നിധ്യത്തില്‍ നഗരസഭാ കവാടത്തില്‍ വെച്ചായിരുന്നു സംഭവം. ഇതു സംബന്ധിച്ച് ഈരാറ്റുപേട്ട പൊലിസിലും ജില്ലാ പൊലിസ് മേതാവിക്കും പരാതി നല്‍കിയതായി കൗണ്‍സിലര്‍ നിസാര്‍ കുര്‍ബാനി അറിയിച്ചു.
അഹങ്കാരവും അധികാരഭ്രാന്തും തലക്കുപിടിച്ച ചെയര്‍മാന്‍ സ്വയം വരുത്തിവച്ച വിനകളെ നിയമപരമായി നേരിടുന്ന യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്കെതിരെ നടത്തുന്ന വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ പൊലിസ് കേസെടുക്കണമെന്ന് മുസ്‌ലിം ലീഗ് കോട്ടയം ജില്ലാ പ്രസിഡന്റ് പി.എം ഷരീഫ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. വി.എം മുഹമ്മദ് ഇല്യാസ് എന്നിവര്‍ ആവശ്യപ്പെട്ടു.
ഓരോ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ഇടപെടുകയും തെറ്റുകള്‍ ചൂണ്ടികാട്ടുകയും ചെയ്തിട്ടുള്ളതാണ്. എന്നാല്‍ തെറ്റുകള്‍ തിരുത്തുന്നതിനു പകരം കൂടുതല്‍ ധിക്കാരപരമായ നിയമവിരുദ്ധ നടപടികളാണ് ചെയര്‍മാന്റെ ഭാഗത്തുനിന്നുണ്ടായത്. സമവായത്തിന്റെയും ചര്‍ച്ചയുടെയും അന്തരീക്ഷം പലവട്ടമുണ്ടായെങ്കിലും അതിനെല്ലാം പുല്ലുവില കല്‍പിക്കുന്ന സമീപനമാണു ചെയര്‍മാന്റേത്. നഗരസഭാ വിഷയത്തില്‍ കമ്പ്യൂട്ടര്‍ തകര്‍ത്തു എന്നു പറഞ്ഞു പൊതുമുതല്‍ സംരക്ഷണനിയമപ്രകാരം യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്കെതിരെ ആദ്യ കള്ളക്കേസ് ചെയര്‍മാന്റെ വകയായരുന്നു. കുരിക്കള്‍ നഗര്‍ വിഷയവുമായിി ബന്ധപ്പെട്ട് ആദ്യം ഹൈക്കോടതിയെ സമീപിച്ചതും ചെയര്‍മാനായിരുന്നു. പിന്നീടാണ് യു.ഡി.എഫ് ഈ കേസുകളില്‍ കക്ഷി ചേര്‍ന്നത്. പിന്നീടുണ്ടായ കോടതിവിധികളെല്ലാംതന്നെ യു.ഡി.എഫ് വാദത്തെ സാധൂകരിക്കുനതായിരുന്നു. യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.
പൊതുമുതല്‍ നശിപ്പിച്ച കേസുകളില്‍ ചെയര്‍മാന്റെ പങ്കാളിത്തം വ്യക്തമായതുകൊണ്ട് യു.ഡി.എഫിന്റെ തീരുമാനപ്രകാരവും നിര്‍ദേശപ്രകാരവുമാണു നിസാര്‍ കുര്‍ബാനി തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കിയത്. പിന്നീട് യു.ഡി.എഫിന്റെ പത്ത് കൗണ്‍സിലര്‍മാരും ഈ കേസില്‍ കക്ഷി ചേരുകയുണ്ടായി. ചെയര്‍മാനെതിരെയുള്ള കേസുകളില്‍ യു.ഡി.എഫ് നിര്‍ദേശപ്രകാരമാണ് ഓരോ കൗണ്‍സിലര്‍മാരും കക്ഷി ചേര്‍ന്നിരിക്കുന്നത്. സംഗതി ഇതായിരിക്കേ ഓരോ കൗണ്‍സിലര്‍മാരെയും വ്യക്തിപരമായി വേട്ടയാടാനുള്ള ചെയര്‍മാന്റെയും സംഘത്തിന്റെയും നീക്കങ്ങളെ എന്തു വില കൊടുത്തും നേരിടുമെന്നും ലീഗ് ഹൗസില്‍ ചേര്‍ന്ന യു.ഡി.എഫിന്റെ അടിയന്തരയോഗം മുന്നറിയിപ്പ് നല്‍കി.
യോഗത്തില്‍ യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ ലത്തീഫ് വെള്ളൂപ്പറമ്പില്‍ അധ്യക്ഷനായിരന്നു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.എം ഷരീഫ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. വി.എം മുഹമ്മദ് ഇല്യാസ്,എം.പി സലിം, കെ.എ മാഹിന്‍, പി.എച്ച് നൗഷാദ്, മാഹിന്‍തലപ്പള്ളി, നഗരസഭാ കൗണ്‍സിലര്‍മാരായ വി.എം സിറാജ്, നിസാര്‍ കുര്‍ബാനി, , അഡ്വ. വി.പി നാസര്‍, പി.എം അബ്ദുല്‍ഖാദര്‍, അന്‍വര്‍ അലിയാര്‍, കെ.പി മുജീബ്, സി.പി ബാസിത്ത്, റാഫി അബ്ദുല്‍ഖാദര്‍, ബീമാ നാസര്‍, ഫാത്തിമ അന്‍സര്‍, ഷഹ്ബാനത്ത്ടീച്ചര്‍,വി.എച്ച് നാസര്‍ , അബ്ദുല്‍ഖാദര്‍ എന്നിവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  16 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  16 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  16 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  16 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  16 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  16 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  16 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  16 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  16 days ago