പാണ്ട്യാലക്കടവ് പാലം ഇപ്പോഴും ചുവപ്പുനാടയില്‍, പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പിച്ച് നാട്ടുകാര്‍
തൃക്കരിപ്പൂര്‍: കണ്ണൂര്‍- കാസര്‍കോട് ജില്ലകളെയും വലിയപറമ്പ -രാമന്തളി പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന പാണ്ട്യാലക്കടവ്, രാമന്തളി പാലം നിര്‍മ്മാണം ചുവപ്പ് നാടയില്‍. വലിയപറമ്പ പഞ്ചായത്തിലെ തെക്കന്‍ മേഖലയില്‍ പാണ്ട്യാലക്കടവ് കണ്ണൂര്‍ ജില്ലയിലെ രാമന്തളി കടവുമായി ബന്ധപ്പെടുത്തി കവ്വായിക്കായലില്‍ പാലം നിര്‍മ്മിക്കാന്‍ 2006 ല്‍ പദ്ധതിയൊരുക്കിയിരുന്നു. അന്ന്്് അധികാരത്തിലുള്ള ഇടതു സര്‍ക്കാറിന്റെ ് ഫിഷറീസ് വകുപ്പ് മന്ത്രി എസ് ശര്‍മ്മ ഉത്തരവിടുകയും നടപ്പാലം നിര്‍മ്മാണത്തിന് 7.5 കോടി രൂപയുടെ പദ്ധതി തയ്യാറാക്കക്കുകയും ചെയ്തിരുന്നു. ആറു കോടി രൂപ നബാര്‍ഡ് സ്‌കീമില്‍ വായ്പ്പയെടുക്കാനും ബാക്കി തുകയായ 1.5 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വഹിക്കാനുമായിരുന്നു പദ്ധതി. ഇതിനിടെ സര്‍ക്കാര്‍ മാറിവന്നതോടെ പദ്ധതി ചുവപ്പു നാടയില്‍ കുടുങ്ങി.
പിന്നീട് അധികാരത്തിലെത്തിയ യു.ഡി.എഫ് സര്‍ക്കാറിന്റെ മന്ത്രി കെ ബാബു നബാര്‍ഡ് സ്‌കീമില്‍ ഉള്‍പ്പെടുത്തി 18.5 കോടി രൂപ ചെലവഴിച്ച് റോഡ് പാലം നിര്‍മ്മിക്കാന്‍ അനുമതി നല്‍കി. നബാര്‍ഡിന്റെ അംഗീകാരത്തിനായി പദ്ധതി സമര്‍പ്പിച്ചെങ്കിലും മാസങ്ങളായി ഇതും ചുവപ്പ് നാടയില്‍ കുടിങ്ങികിടക്കുകയാണ്. 2014 ജൂലൈ 16 ന് കെ കുഞ്ഞിരാമന്‍ എം.എല്‍.എ നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ പാലത്തിന്റെ നിര്‍ മാണത്തെ കുറിച്ച് ചോദിച്ചതിന് ബന്ധപ്പെട്ട മന്ത്രി പറഞ്ഞത് 18.5 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ധനകാര്യ വകുപ്പ് പദ്ധതി രൂപ രേഖയ്ക്ക് നബാര്‍ഡിന്റെ അംഗീകാരത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും അംഗീകാരം കിട്ടിയാലുടന്‍ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തിക്കുള്ള നടപടി ആരംഭിക്കുമെന്നുമാണ്. നിയമസഭയില്‍ എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി നല്‍കിയിട്ട് രണ്ടുവര്‍ഷം പൂര്‍ത്തിയാകാന്‍ രണ്ടു മാത്രം ബാക്കിനില്‍ക്കെ നബാര്‍ഡിന്റെ അംഗീകാരം ഇതുവരെ ഉണ്ടായിട്ടില്ല. വലിയപറമ്പ ദ്വീപിന്റെ വടക്കെ അറ്റത്തും മധ്യ ഭാഗത്തുമുള്ള രണ്ടു പാലങ്ങളാണ് ദ്വീപ് നിവാസികളെ റോഡുമായി ബന്ധിപ്പിക്കുന്നത്. ദ്വീപിന്റെ തെക്കെ അറ്റത്ത് താമസിക്കുന്നവരാണ് യാത്രാദുരിതം ഏറെ നേരിടുന്നത്.
രാമന്തളി കടവ് വഴി കടവ് കടന്നാണ് കരപിടിക്കുന്നത്. ആഴം കൂടുതലും അടിയൊഴുക്കുമുള്ള ഈ ഭാഗത്ത് കുട്ടികളടക്കമുള്ളവര്‍ കടത്തു തോണിയെയാണ് ആശ്രയിക്കുന്നത്. അറബിക്കടലിനും കവ്വായിക്കായലിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന പ്രദേശ വാസികളുടെ യാത്രാ ദുരിതം കാരണം വലിയപറമ്ബ പഞ്ചായത്തും നാട്ടുകാരും സഹകരിച്ച് ഇവിടെ ഒരു നടപ്പാലം നിര്‍മ്മിക്കാന്‍ പദ്ധതിയിട്ട് പ്രവര്‍ത്തനം തുടങ്ങിയെങ്കിലും വിജയം കണ്ടില്ല. കായലിന്റെ ആഴകൂടുതലും അടിയൊഴുക്കും സ്ഥാപിക്കുന്ന കുറ്റികള്‍ ഒഴുകി പോകാന്‍ തുടങ്ങിയതോടെ തെങ്ങ് കുറ്റികള്‍ മാറ്റി കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ചെങ്കിലും അതും വിജയം കണാത്തതോടെ പ്രവൃത്തി ഉപേക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."