ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ പുന:സംഘടിപ്പിച്ചു
തൊടുപുഴ: ജില്ലയുടെ സമഗ്ര ടൂറിസം വികസനത്തിന് പദ്ധതികള്‍ ആവിഷ്ക്കരിക്കാനും നടപ്പാക്കാനും ജില്ലാ കലക്ടര്‍ ചെയര്‍മാനായി ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ ( ഡി.റ്റി.പി.സി) ഗവേണിംഗ് ബോഡിയും എക്സിക്യൂട്ടീവ് കമ്മിറ്റിയും പുന:സംഘടിപ്പിച്ചു.
അഡ്വ. ജോയ്സ് ജോര്‍ജ്ജ് എം.പി, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. സുന്ദരം, വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ്, കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോര്‍ജ്ജ്, കുടുംബശ്രീ ജില്ലാ കോഓര്‍ഡിനേറ്റര്‍ സി.വി. വര്‍ഗ്ഗീസ,് റ്റി.കെ. ഷാജി, പ്രിന്‍സ് മാത്യു, അനില്‍ കൂവപ്ലാക്കല്‍, റ്റി.എം. ജോണ്‍, കട്ടപ്പന നഗരസഭാ ചെയര്മാന്, ജില്ലാ പൊലിസ് മേധാവി, ഇടുക്കി പ്രസ് ക്ലബ് പ്രസിഡന്റ്, ഇടുക്കി ഡി.എഫ്.ഒ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, കോളജ് എഡ്യൂക്കേഷന്‍ ഡി.ഡി, പി.ഡബ്ള്യൂ റോഡ്സ് വിഭാഗം ഇ..ഇ, ജലവിഭവ വകുപ്പ് ഇ.ഇ, ആയുര്‍വ്വേദ ഡി.എം.ഒ, വൈദ്യുതി ബോര്‍ഡ് ഇ.ഇ, എന്നിവരാണ് ഗവേണിംഗ് ബോര്‍ഡ് അംഗങ്ങള്‍. ജില്ലാ കലക്ടര്‍ ചെയര്‍മാനായ നിര്‍വ്വാഹക സമിതിയില്‍ അഡ്വ. ജോയ്സ് ജോര്‍ജ്ജ് എം.പി, എം.എല്‍.എമാരായ എം.എം. മണി, എസ്. രാജേന്ദ്രന്, ഇ.എസ്. ബിജിമോള്‍, കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോര്‍ജ്ജ്, സി.വി. വര്‍ഗ്ഗീസ്, റ്റി.കെ. ഷാജി, അനില്‍ കൂവപ്ലാക്കല്‍, റ്റി.എം. ജോണ്‍, ജില്ലാ പൊലിസ് മേധാവി, ഡി.റ്റി.പി.സി സെക്രട്ടറി, പി.ഡബ്ല്യൂ.ഡി റോഡ്സ് ഇ.ഇ, ജലവിഭവ വകുപ്പ് ഇ.ഇ, ആയുര്‍വ്വേദ ഡി.എം.ഒ, ഡി.ഡി ടൂറിസം എന്നിവരാണ് അംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."