കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരുക്ക്
വണ്ടിപ്പെരിയാര്‍: ദേശിയപാത 183 ല്‍ കെ.എസ്.ആര്‍.ടി.സി.ബസും ലോറിയും കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരുക്കേറ്റു.
എരുമേലി മുക്കൂട്ടുതറ ഈറ്റ കുഴയില്‍ ഷാജി ജോസഫ് (36), വണ്ടന്‍മേട് മംഗളംപടി പച്ചാടത്തില്‍ ആര്‍.വിനോദ് (36), വണ്ടിപ്പെരിയാര്‍ അരണക്കല്‍ എസ്റ്റേറ്റ് അഗസ്റ്റിന്‍ പി.( 28), പെരിയാര്‍ ജിന്ന ഡന്റല്‍ ക്ലിനിക്ക് രചന (37), എരുമേലി തുണ്ടത്തി കുന്നേല്‍ മനുമോള്‍.പി.ജോസഫ് (25), ചെങ്ങന്നൂര്‍ പള്ളിയില്‍ തേക്കല്‍ മോഹന്‍ (54), ലോറി ഡ്രൈവര്‍ തൃശൂര്‍ പൊന്‍മണിവീട്ടില്‍ ആന്റു (37), അണക്കര സ്വദേശി ശാന്തമ്മ (67), വൈക്കം ലക്ഷംവീട് കോളനി സുനീഷ് (38), കണ്ടക്ടര്‍ നെടുംകണ്ടം പുരയിടത്തില്‍ തെക്കേതില്‍ ദിലീപ് (35) എന്നിവര്‍ക്കാണ് പരുക്കേറ്റത്. കോട്ടയത്തുനിന്നും കുമളി വഴി നെടുങ്കണ്ടത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് 59 ാം മൈല്‍ വളവില്‍വെച്ച് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കുമളിയില്‍ ടൈല്‍സ് ഇറക്കി തിരികെ മടങ്ങുകയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം 4.15 നോട് കൂടിയാണ് അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."