മധ്യകേരള സഹോദയ കായികമേളയ്ക്ക് തുടക്കമായി
തൊടുപുഴ : എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലെ സി.ബി.എസ്.ഇ. സ്‌കൂളുകളുടെ കൂട്ടായ്മയായ സെന്‍ട്രല്‍ കേരള സഹോദയ കോംപ്ലക്‌സിന്റെ ആഭിമുഖ്യത്തിലുള്ള കായികമേളയ്ക്ക് വാഴക്കുളം കാര്‍മ്മല്‍ പബ്ലിക് സ്‌കൂളില്‍ തുടക്കമായി. മേളയുടെ ഉദ്ഘാടനം തൊടുപുഴ എം.എല്‍.എ. പി.ജെ. ജോസഫ് നിര്‍വ്വഹിച്ചു. മേള ശനിയാഴ്ച സമാപിക്കും.
കാര്‍മല്‍ സ്‌കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് തടത്തില്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ഒളിമ്പ്യന്‍ ജോസഫ് ജി. അബ്രാഹം, കാര്‍മല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സിജന്‍ പോള്‍, മഞ്ഞള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേല്‍ സഹോദയ സെക്രട്ടറി ഫ്രാന്‍സിസ് കെ.എ., സ്റ്റാഫ് സെക്രട്ടറി ദീപ ജോസ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിനുശേഷം ഇരുന്നൂറ്റമ്പതോളം വിദ്യാര്‍ഥികള്‍ അണിനിരന്ന വര്‍ണശബളമായ പി.ടി. ഡിസ്‌പ്ലേയും നടന്നു.
എണ്‍പതോളം സ്‌കൂളുകളില്‍ നിന്നുള്ള രണ്ടായിരത്തി അഞ്ഞൂറോളം വിദ്യാര്‍ഥികളാണ് അഞ്ച് വിഭാഗങ്ങളില്‍ നാല്പതോളം ഇനങ്ങളില്‍ മാറ്റുരയ്ക്കുന്നത്. മാര്‍ച്ചു പാസ്റ്റില്‍ വാഴക്കുളം കാര്‍മ്മല്‍ പബ്ലിക് സ്‌കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കായികമേളയുടെ ആദ്യദിനത്തില്‍ 16 ഇനങ്ങളിലാണ് മത്സരം നടന്നത്. 25 പോയിന്റുകള്‍ നേടി മൂവാറ്റുപുഴ നിര്‍മ്മല പബ്ലിക് സ്‌കൂളാണ് മുന്നില്‍. 22 പോയിന്റുകളോടെ മേരിഗിരി പബ്ലിക് സ്‌കൂളാണ് രണ്ടാം സ്ഥാനത്ത്. ഒന്നാം സ്ഥാനത്തെത്തിയവരുടെ സ്‌കൂള്‍, പേര്, ഇനം എന്നിവ യഥാക്രമം:
കാര്‍മ്മല്‍ പബ്ലിക് സ്‌കൂള്‍ വാഴക്കുളം - സാന്ദ്ര മരിയ തോമസ്, ജൂനിയര്‍ ഗേള്‍സ് 800 മീറ്റര്‍ ഓട്ടം. മേരിഗിരി പബ്ലിക് സ്‌കൂള്‍ കൂത്താട്ടുകുളം - സ്റ്റെല്ല മിഖേല്‍ പെണ്‍കുട്ടികളുടെ 200 മീറ്റര്‍ ഓട്ടം, ഷിനോദ് പി.എസ്, സീനിയര്‍ ആണ്‍കുട്ടികള്‍ 800 മീറ്റര്‍ ഓട്ടം, റിച്ചാര്‍ഡ് ഫ്രാന്‍സിസ് 800 മീറ്റര്‍ ഓട്ടം സൂപ്പര്‍ സീനിയര്‍ ബോയ്‌സ്. ഫാത്തിമ സെന്‍ട്രല്‍ സ്‌കൂള്‍ പിറവം - ഇന്ദുലേഖ രാജു, ജൂണിയര്‍ ഗേള്‍സ് ലോംഗ്ജംബ്. സെന്റ് ആന്റണീസ് ഇംഗ്ലീഷ് മീഡിയം കരോട്ടുകര - ആന്‍ജോസ് കെ. തോമസ്, ഷോട്പുട്ട്, സബ്ബ് ജൂണിയേഴ്‌സ് ബോയ്‌സ്. സെന്റ് മേരീസ് പബ്ലിക്ക് സ്‌കൂള്‍ തുരുത്തിപ്പിള്ളി - ജുമാന പാരിസ് - സബ് ജൂണിയര്‍ ഗേള്‍സ് ഷോട്പുട്ട്. അഡ്വഞ്ചര്‍ സീനിയര്‍ സെക്കന്ററി സ്‌കൂള്‍ പാമ്പാക്കുട - അക്ഷയ് സജീഷ്, 800 മീറ്റര്‍ ഓട്ടം ജൂണിയര്‍ ബോയ്‌സ്. വിശ്വജ്യോതി പബ്ലിക് സ്‌കൂള്‍ അങ്കമാലി - ആന്‍ജോണ്‍ ഹൈജംബ് സൂപ്പര്‍ സീനിയര്‍ ഗേള്‍സ്. ഷന്താള്‍ ജ്യോതി മുട്ടം - അമ്മു ഉണ്ണി സൂപ്പര്‍ സീനിയര്‍ ഗേള്‍സ് 800 മീറ്റര്‍ ഓട്ടം. നിര്‍മ്മല പബ്ലിക് സ്‌കൂള്‍ മൂവാറ്റുപുഴ - ദിയ മേരി പോള്‍, ജൂനിയര്‍ ഗേള്‍സ് ഷോട്പുട്ട്. ആല്‍വിന്‍ ജോജര്‍ മാത്യു ഷോട്പുട്ട് ജൂനിയര്‍ ബോയ്‌സ്. ഷാല്‍ബിന്‍ ഇബ്രാഹിം ജൂനിയര്‍ ബോയ്‌സ് ലോംഗ്ജംബ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."