HOME
DETAILS

പ്ലസ്ടു പ്രവേശനം: ജില്ലയില്‍ പകുതിയോളം കുട്ടികള്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിനുള്ള അവസരം നഷ്ടപ്പെടാന്‍ സാധ്യത

  
backup
May 21 2016 | 04:05 AM

%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%b8%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%87%e0%b4%b6%e0%b4%a8%e0%b4%82-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af

കാസര്‍കോട്: എസ്.എസ്.എല്‍.സി പഠനത്തിന് ശേഷം തുടര്‍വിദ്യാഭ്യാസത്തിനായ് ശ്രമിക്കുന്ന 7782 കുട്ടികള്‍ക്ക് ജില്ലയില്‍ പ്ലസ്ടു പഠനത്തിനുള്ള അവസരം നഷ്ടപ്പെടുമെന്ന് ആശങ്ക. ജില്ലയിലാകെ പ്ലസ്ടു, വി.എച്ച്.സി.ഇ പഠന സൗകര്യമുള്ളത് 305 സ്‌കൂളുകളിലാണ്. 10,897 സീറ്റുകളാണ്ആകെയുള്ളത് . അഞ്ച് സീറ്റുകള്‍ വി.ഐ.പികള്‍ക്കും മറ്റ് സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കുമായി റിസര്‍വ് ചെയ്ത് നീക്കി വച്ചിട്ടുണ്ട്. പിന്നെ ബാക്കിയുള്ളത് 10892 സീറ്റുകളാണ്. ഇതില്‍ 6995 ജനറല്‍ സീറ്റുകളാണ്. തീയ, ബില്ലവ, ഈഴവ വിഭാഗങ്ങള്‍ക്ക് 736 ഉം, മുസ്്‌ലീം സമുദായത്തിലെ വിദ്യാര്‍ഥികള്‍ക്ക്്്് 743 ഉം, ലറ്റീന്‍ കാത്തലിക്, ആംഗ്‌ളോ ഇന്‍ഡ്യന്‍ എന്നിവര്‍ക്ക് 40 ഉം, ചേരമര്‍ ഒ.ബി.സി.ക്ക് 29 ഉം, ഹിന്ദു ഒ.ബി.സിക്ക് 395 ഉം, എസ്.സിക്കാര്‍ക്ക് 615 ഉം, എസ്.ടി കാര്‍ക്ക്708 ഉം അംഗപരിമിതര്‍ക്ക് 41ഉം, അന്ധന്മാര്‍ക്ക് രണ്ടും, ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് 65 ഉം, ഒ.ഇ.സി.ക്ക് 285 ഉം ധീവരക്ക് 73 ഉം, വിശ്വകര്‍മ്മക്ക് 165 ഉം, കുശവന് 41 ഉം സീറ്റുകളാണ് നീക്കിവച്ചിരിക്കുന്നത്്. കുടുംബി ജാതിയില്ലാത്തത് കൊണ്ട് അവര്‍ക്ക് ജില്ലയില്‍ സീറ്റ് സംവരണമില്ല.
ജില്ലയിലാകെ 20, 758 പേര്‍ പരീക്ഷയെഴുതിയതില്‍ 19, 679 പേര്‍ ഉന്നതപഠനത്തിനുള്ള അര്‍ഹത നേടിയിട്ടുണ്ട്. 825 പേര്‍ക്കാണ് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചിരിക്കുന്നത്. പാസായ കുട്ടികളുടെ പകുതിയോളം സീറ്റ് മാത്രമാണ് ജില്ലയില്‍ ലഭ്യമാവുക. അതായത് 8782 ഓളം കുട്ടികള്‍ സ്വകാര്യസ്ഥാപനങ്ങളെയോ മറ്റു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ അഭയം തേടേണ്ടി വരും. ജില്ലയിലാകെ സര്‍ക്കാര്‍ മേഖലയില്‍ ഒന്നും സ്വകാര്യ മേഖലയില്‍ ഒന്നുമായി രണ്ടു പോളിടെക്‌നിക്കുകളുമാണുള്ളത്. വിരലിലെണ്ണാവുന്ന ഐ.ടി.ഐ സ്ഥാപനങ്ങളും ഉണ്ട് . ഇവിടെയെല്ലാം ചേര്‍ത്ത് ഏകദേശം ആയിരം സീറ്റുകളുണ്ട്. ഇവ കൂടി ചേര്‍ത്താലും 7782 ഓളം കുട്ടികള്‍ പുറത്ത് നില്‍ക്കേണ്ടി വരും. ഇവര്‍ക്ക് കര്‍ണാടക പൂത്തൂര്‍, മംഗളൂരു, സുള്ള്യ , ധര്‍മ്മസ്ഥല തുടങ്ങിയ സ്ഥലങ്ങളിലേ കോളജുകളെയും ജില്ലയിലെ തന്നെ മറ്റു സ്വകാര്യ കോളജുകളെയും ആശ്രയിക്കുക മാത്രമാണ് ഏകപോംവഴി.
സൗകര്യമുള്ള എല്ലാ സ്‌കൂളുകളിലും സര്‍ക്കാര്‍ പ്ലസ് ടു അനുവദിക്കുമെന്ന് ഉറപ്പ് പറഞ്ഞിട്ടുണ്ടെങ്കിലും അതൊന്നും ഇതുവരേയും പാലിച്ചിട്ടില്ല. പല യു.പി.സ്‌കൂളുകളെയും ആര്‍.എം.എസ്.എ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹൈസ്‌കൂളുകളാക്കി ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ജില്ലയില്‍ ആവശ്യത്തിന് പ്ലസ് ടു വിദ്യാലയങ്ങള്‍ അനുവദിച്ചിട്ടില്ല. ഈ വര്‍ഷം സര്‍ക്കാര്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിച്ചില്ലെങ്കില്‍ എഴായിരത്തി അഞ്ഞൂറിലധികം വിദ്യാര്‍ഥികള്‍ക്ക് ഉന്നതപഠനത്തിനുള്ള അവസരം നഷ്ടമാവും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  5 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  5 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  5 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  5 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  5 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  5 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  5 days ago
No Image

വൈദ്യുതി നിരക്ക് വര്‍ധനവ്; പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  5 days ago