എയ്ഡ്സിനെതിരേയുള്ള ബോധവല്‍കരണം ഫലം കണ്ടു: ജി വേണുഗോപാല്‍
ആലപ്പുഴ : മഹാമാരിയായ എയിഡ്‌സിനെതിരേ നടത്തിയ ശക്തമായ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടതായും രോഗത്തെക്കുറിച്ചു ജനങ്ങള്‍ക്കിടയിലെ തെറ്റിദ്ധാരണകള്‍ കുറയ്ക്കാനും ഭീതി ഇല്ലാതാക്കാനും കഴിഞ്ഞതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ പറഞ്ഞു. ലോക എയിഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായുള്ള പരിപാടികളുടെ ജില്ലാ തല ഉദ്ഘാടനം കഞ്ഞിക്കുഴി മായിത്തറ തിരുഹൃദയ ദേവാലയം പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുന്‍കരുതലെടുത്താല്‍ രോഗം വരാതിരിക്കാനും നിയന്ത്രിക്കാനും സാധിക്കും. ഔഷധം കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഈ രംഗത്തെ ശാസ്ത്ര മുന്നേറ്റങ്ങള്‍ രോഗികള്‍ക്ക് ആശ്വാസം പകരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി. രാജു ആധ്യക്ഷ്യം വഹിച്ച ചടങ്ങില്‍ സിനിമ-സീരിയല്‍ നടന്‍ തണ്ണീര്‍മുക്കം ജയന്‍ മുഖ്യാതിഥിയായിരുന്നു.
കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സോമന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി. വസന്തദാസ് ആരോഗ്യ സന്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.കെ.റ്റി. മാത്യു എയിഡ്‌സ്ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റോട്ടറി ക്ലബ്ബ് അസിസ്റ്റന്റ് ഗവര്‍ണര്‍ ഡോ. ടീന ആന്റണി റെഡ് റിബണ്‍ ധരിപ്പിക്കല്‍ നിര്‍വഹിച്ചു. ജമീല പുരുഷോത്തമന്‍,് റോഷ്‌നി സുനില്‍, എന്‍.കെ. നടേശന്‍, പി. അക്ബര്‍, അഡ്വ. പി.എസ്. ജ്യോതിസ്, ഡോ. ജമുനാ വര്‍ഗീസ്, എം.ജി. തിലകന്‍, ഫാ. സെബാസ്റ്റ്യന്‍ കടപ്പുറത്തുവീട്ടില്‍, ഡോ. ശജില എസ്. പിള്ള, ഗിരിജ പ്രദീപ്, സി.ബി. സുധീഷ്, കെ. ബാബുമോന്‍, ബേബി തോമസ് സംസാരിച്ചു.
രാവിലെ ഗ്രീന്‍ ഗാര്‍ഡന്‍ ആശുപത്രി ജങ്ഷനില്‍ നിന്നും മായിത്തറ വരെ എയിഡ്‌സ് ദിന ബോധവത്കരണ റാലി നടന്നു. റാലി ഡിവൈ.എസ്.പി. വൈ.ആര്‍.റെസ്റ്റം ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസ്, ദേശീയ ആരോഗ്യമിഷന്‍, എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി, മുഹമ്മ ഹെല്‍ത്ത് ബ്ലോക്ക്, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്, ചേര്‍ത്തല റോട്ടറി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടികള്‍ സംഘടിപ്പിച്ചത്. തുടര്‍ന്ന് സെമിനാര്‍ നടന്നു. സെമിനാറിന്റെ വിഷയാവതരണം റ്റി.ഡി. മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ പ്രൊഫസര്‍ ഡോ. സൈറുഫിലിപ്പ് നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."