റാന്തല്‍ വിളക്ക് കൊളുത്തി പ്രതിഷേധിച്ചു
അരൂര്‍: സ്ട്രീറ്റ് ലൈറ്റ് പുന:സ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റാന്തല്‍ വിളക്ക് കൊളുത്തി പ്രകടനം നടത്തി. അരൂര്‍ പഞ്ചായത്തിലെ 22 വാര്‍ഡുകളിലും തെരുവു വിളക്കുകള്‍ തെളിയുന്നില്ല. ഇതുമൂലം രാത്രി കാലങ്ങളില്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.
നിരവധി തവണ പഞ്ചായത്തില്‍ നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടാകാത്തതിനേ തുടര്‍ന്നാണ് സമരവുമായി രംഗത്തിറങ്ങയതെന്ന് നേതാക്കള്‍ പറഞ്ഞു.
എത്രയും വേഗം തെരുവു വിളക്കുകള്‍ തെളിയിക്കാന്‍ നടപടിയുണ്ടാകണമെന്ന് യോഗംആവശ്യപ്പെട്ടു. കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പോള്‍ കളത്തറ ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് പി.സി.സജീവന് അധ്യക്ഷത വഹിച്ചു.പി.പി.സാബു,അജയന്ചാണിയില്,എച്ച്.മുനീര്‍,കെ.എ.ജോളി,പി.ജി.മനു, കെ.എസ്.ശ്യാം, ഒ.ടി.ഗിരീഷ്, ഷെഫീക്,മൈക്കിള്‍ തുടങ്ങിയവര്‍സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."