ശതോത്തര സുവര്‍ണ ജൂബിലി സമാപനം
ചേര്‍ത്തല: അര്‍ത്തുങ്കല്‍ സെന്റ് ജോര്‍ജ് പള്ളിയുടെ ശതോത്തര സുവര്‍ണ ജൂബിലി ആഘോഷസമാപനം 4 മുതല്‍ 11 വരെ നടക്കുമെന്ന് പള്ളിവികാരി ഫാ.റക്‌സ്ണ്‍ ചുള്ളിക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 4ന് രാവിലെ 6നും 8നും ദിവ്യബലി, ഉച്ചക്ക് 2ന് ദീപശിഖപ്രയാണം കൊച്ചി ബിഷപ് ഹൗസില്‍നിന്ന് ആരംഭിക്കും. വൈകിട്ട് ആറിന് ആഘോഷമായ ദിവ്യബലി ഫാ.ജോഷി ഏലശ്ശേരി മുഖ്യകാര്‍മികത്വം വഹിക്കും.
അഞ്ചിന് പാചകമത്സരം വൈകിട്ട് 3 മുതല്‍ 5വരെ പള്ളിയങ്കണത്തില്‍ നടക്കും. 6ന് ദമ്പതിസംഗമം ഇടവകയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയ ദമ്പതികള്‍ പങ്കെടുക്കും. വൈകിട്ട് 6ന് ദിവ്യബലി ഫാ.ഷൈജു പര്യാത്തുശ്ശേരി മുഖ്യകാര്‍മികനാകും. 7 ന് പ്രസുദേന്തി സംഗമവും വിശിഷ്ട വ്യക്തികളെ ആചരിക്കലും നടക്കും. 8ന് ഇടവകസംഘടനാ ദിനത്തില്‍ കരുണയുടെ ആദ്യഭവനത്തിന്റെ വെഞ്ചരിപ്പ് നടക്കും.
9ന് കലാകായികദിനം മുന്‍ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റും അര്‍ജുന അവാര്‍ഡ് ജേതാവുമായ പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്യും. ഒളിമ്പ്യന്‍ മനോജ്‌ലാല്‍ സമ്മാനദാനം നിര്‍വഹിക്കും. ഡിസംബര്‍ 10ന് ഇടവകറാലി മത്സരം വൈകിട്ട് 3ന് തിരുവിഴ ജംഗ്ഷനില്‍ നിന്ന് ആരംഭിക്കും. ജൂബിലി ആഘോഷസമാപനദിനമായ 11ന് വൈകിട്ട് 3.30ന് പൊന്തിഫിക്കല്‍ ദിവ്യബലി കൊച്ചി രൂപതാ മെത്രാന്‍ ഡോ.ജോസഫ് കരിയില്‍ മുഖ്യകാര്‍മികനാകും.3ന് രാവിലെ 9ന് നഗരസഭ ചെയര്‍മാന്‍ ഐസക് മാടവന കഴിവുത്സവം ഉദ്ഘാടനം ചെയ്യും.
ഇതിനോടനുബന്ധിച്ചു നടക്കുന്ന ചിത്രപ്രദര്‍ശനം ടി.വി.അവതാരിക രജ്ഞിനി ഹരിദാസ് ഉദ്ഘാടനം ചെയ്യും. ആലപ്പുഴ ഡിഡിഇ വി.അശോകന്‍ മുഖ്യപ്രഭാഷണം നടത്തും. മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് ജെ.ജയലാല്‍ അധ്യക്ഷത വഹിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ ഐസക് മാടവന,കണ്‍വീനര്‍ എം.എന്‍.ഹരികുമാര്‍, ബിആര്‍സി ട്രയിനര്‍ ടി.ഒ.സല്‍മോന്‍, എ.കെ.ബീന എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."