HOME
DETAILS
MAL
ശമ്പളം ഭാഗികം: ഇന്നലെ ജില്ലയിലെ ട്രഷറികളിലെത്തിയത് 9.5 കോടി രൂപ
backup
December 01 2016 | 22:12 PM
കണ്ണൂര്‍: നോട്ട് നിരോധനത്തിനു ശേഷമുള്ള ആദ്യ ശമ്പളദിനമായ ഇന്നലെ ശമ്പളത്തിനും പെന്‍ഷനുമായി ജില്ലയിലെ ട്രഷറികളില്‍ എത്തിയവരില്‍ പലരും നിരാശരായി. ട്രഷറികളില്‍ രാവിലെ പണമെത്താത്തതിനാല്‍ പലരും ഏറെ നേരം കാത്തിരിക്കേണ്ടി വന്നു. ടോക്കണ്‍ നല്‍കിയാണ് മിക്ക ട്രഷറികളിലും പണം വിതരണം ചെയ്തത്. പുലര്‍ച്ചെ അഞ്ചു മുതല്‍ തന്നെ പെന്‍ഷന്‍കാര്‍ ട്രഷറികള്‍ക്കു മുന്നില്‍ എത്തിയിരുന്നു. ജില്ലയിലെ ഭൂരിഭാഗം പെന്‍ഷന്‍കാര്‍ക്കും പൂര്‍ണമായും പെന്ഷന് ലഭിച്ചില്ല. ശമ്പളക്കാരുടെ അവസ്ഥയും ഇതുതന്നെയായിരുന്നു. സ്വകാര്യ സ്ഥാപനങ്ങളിലും കമ്പനികളിലും ശമ്പളം പൂര്‍ണമായി നല്‍കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."