നോട്ട് പിന്‍വലിച്ചത് മോദിയുടെ സ്വേഛാധിപത്യ തീരുമാനം: കോടിയേരി
പയ്യന്നൂര്‍: നോട്ട് പ്രതിസന്ധിയില്‍ രാജ്യം മുഴുവന്‍ ദുരിതം അനുഭവിക്കുമ്പോള്‍ നരേന്ദ്ര മോദി റേഡിയോ പോലെ പെരുമാറുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്. കരിവെള്ളൂര്‍ സമരത്തിന്റെ എഴുപതാം വാര്‍ഷിക പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ലമെന്റില്‍ ഇരു സഭകളിലും ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറയുന്നില്ല. ജനങ്ങളുടെ പ്രശ്നത്തിനും ഉത്തരമില്ല. ചാനലിലും പൊതുവേദിയിലും ഇങ്ങോട്ടു പറഞ്ഞുകൊണ്ടേയിരിക്കുകയാണ് മോദി. ബി.ജെ. പിക്കകത്തും മന്ത്രിസഭയിലും തീരുമാനമെടുക്കാതെ സ്വേഛാധിപത്യ രീതിയിലാണ് മോദി നോട്ട് നിരോധന തീരുമാനം എടുത്തത്. ഈ പ്രവണത രാജ്യത്തെ വലിയ അപകടത്തിലേക്ക് നയിക്കുമെന്നും കോടിയേരി പറഞ്ഞു.
അധ്വാനിച്ച് ബാങ്കില്‍ നിക്ഷേപിച്ച പണം പിന്‍വലിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമില്ലാത്ത ഏക രാജ്യമായി ഇന്ത്യയെ മോദി മാറ്റി. പണം റേഷന്‍ പോലെ വിതരണം ചെയ്യുന്ന വേറം ഏതു രാജ്യമുണ്ടെന്ന് മോദി വ്യക്തമാക്കണമെന്നും കോടിയേരി പറഞ്ഞു. കുണിയന്‍ രക്തസാക്ഷി നഗറില്‍ നടന്ന പരിപാടിയില്‍ ഇ.പി കരുണാകരന് അധ്യക്ഷനായി. നേതാക്കളായ വി നാരായണന്, ടി.ഐ മധുസൂദനന്, കെ സുരേഷ് ബാബു, പി സന്തോഷ്, കെ.വി ബാബു കെ നാരായണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."