മലയോരത്ത് വേനല്‍ മഴയെത്തി ഒപ്പം ശല്യമായി ഓട്ടുറുമകളും
ചീമേനി: മലയോരത്ത് വേനല്‍മഴ പെയ്തതോടെഓട്ടുറുമകള് കൂട്ടത്തോടെ പറന്നെത്തി. മഴ വന്നതോടെ അസഹ്യമായ ചൂടിന് അല്പം ആശ്വാസം വന്നെങ്കിലും പ്രാണികളുടെ ശല്യം കാരണം മലയോരവാസികള്‍ വിഷമിക്കുകയാണ്.
കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ ചുമരുകളിലും ഓടിട്ട വീടുകളുടെ മേല്‍ക്കൂരകളിലും ഷെഡുകളിലുമാണ് ഇവകള്‍ കൂട്ടത്തോടെ വന്നു കൂടുന്നത്.രാത്രിയാണ് ഓട്ടുറുമകള്‍ കൂട്ടത്തോടെ വെളിച്ചമുള്ള സ്ഥലങ്ങളിലേക്ക് ചേക്കേറുന്നത്. വീട്ടിന്റെ ഓടുകള്ക്കിടയിലോ സ്വിച്ച് ബോര്ഡുകള്ക്കകത്തോ മറ്റു ദ്വാരങ്ങളിലോ ഇവകള്‍ ഒളിക്കുകയാണ് ചെയ്യുക.
ഇത് കാരണം വീടുകളിലും മറ്റും രാത്രി കാലങ്ങളില്‍ വിളക്കുകള്‍ കത്തിക്കാന്‍ പ്രദേശവാസികള്‍ മടിക്കുകയാണ്.റബ്ബറിനോട് ചേര്‍ന്ന് നില്ക്കുന്ന വീടുകളിലാണ് പ്രധാന മായും പ്രാണി ശല്യം നേരിടുന്നത്. നേരിയ മഴകള്‍ വരുന്നതോടെ ഇലകള്ക്കടിയില് വസിച്ചിരുന്ന പ്രാണികള്‍ പുറത്തേക്ക് വരികയാണ് പതിവ്.
ചൂടു കൂടുകയോ അല്ലെങ്കില്‍ ശക്തമായ മഴ ലഭിക്കുകയോ ചെയ്താല്‍ മാത്രമാണ് അല്പമെങ്കിലും ശല്യം കുറയുന്നത്. ഓടുറുമകള് പുറത്തുവിടുന്ന ദ്രാവകത്തിന് അസഹ്യമായ ദുര്‍ഗന്ധവും ദേഹത്തുപറ്റിയാല് പൊള്ളലുമുïാക്കുന്നുമുï്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."