ഭിന്നശേഷിയുള്ളവരുടെ അര്‍ഹതപ്പെട്ട ആനൂകൂല്യം തടഞ്ഞുവയ്ക്കില്ല: മുഖ്യമന്ത്രി
തലശ്ശേരി: ഭിന്നശേഷിയുള്ള വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ പൂര്‍ണമായും ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. വികലാംഗക്ഷേമ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ പിണറായി ആര്.സി അമല യു.പി സ്കൂളില്‍ നടന്ന ഭിന്നശേഷിക്കാര്‍ക്കുള്ള മുച്ചക്ര വാഹന വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭിന്നശേഷിയുള്ള കുട്ടികള്‍ പഠിക്കുന്ന സ്കൂളുകള്‍ക്ക് നേരത്തെ എയ്ഡഡ് പദവി നല്‍കിയിരുന്നു. ബാക്കിയുള്ളവക്ക് കൂടി ഈ പദവി ലഭിക്കണമെന്നു തന്നെയാണ് സര്‍ക്കാരിന്റെ നിലപാട്. ഭിന്നശേഷിക്കാര്‍ക്കുള്ള ജോലി സംവരണത്തിന്റെ കാര്യത്തില്‍ വലിയ കുറവ് വന്നിട്ടുണ്ട്. ഈ ഒഴിവുകള്‍ നികത്താന്‍ വേഗത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. പരശുവക്കല്‍ മോഹനന് അധ്യക്ഷനായി. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, കെ.കെ രാജീവന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."