മാവോയിസ്റ്റ് ഭീഷണി: മുഖ്യമന്ത്രിക്ക് കമാന്‍ഡോ സുരക്ഷ
തലശ്ശേരി: ഇന്നലെ രാവിലെ തലശ്ശേരിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കമാന്‍ഡോ അകമ്പടിയോടെ കനത്ത സുരക്ഷ.
ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്ക് മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് കനത്ത സുരക്ഷയൊരുക്കിയത്. മുഖ്യമന്ത്രിയുടെ വീടിലും പരിസരത്തും വിവിധ പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളിലുമാണ് സുരക്ഷ സംവിധാനം ഒരുക്കിയത്. ഡി.വൈഎസ്.പി പ്രിന്‍സ് എബ്രഹാം, സി.ഐ പ്രദീപന് കണ്ണിപൊയില്‍ എന്നിവരുടെ നേതൃത്വത്തില്‍ സായുധ കമാന്‍ഡോകളാണ് പിണറായിലെ ആദ്യ പരിപാടിയില്‍ തന്നെ മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയത്. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. കൂടാതെ മഫ്തിയിലും പൊലിസിനെ വിന്യസിച്ചിരുന്നു. മാവോയിസ്റ്റ് വേട്ടയ്ക്കുത്തരവാദി മുഖ്യമന്ത്രിയാണെന്നും പകരം വീട്ടുമെന്നുമുള്ള മാവോയിസ്റ്റ് ഭീഷണിയടങ്ങിയ പത്രക്കുറിപ്പ് വയനാട്ടിലെ പ്രസ്ക്ലബ്ബ് ബോക്സില്‍ നിന്നു ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കനത്ത സുരക്ഷ ഏര്പ്പെട്ടത്തിയതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."