ആഗോളതാപനം: ദേശാടന പക്ഷികള്‍ക്കും ഭീഷണിയാകുന്നു
നീലേശ്വരം: ആഗോളതാപനം ദേശാടനപക്ഷികള്‍ക്കു ഭീഷണിയാകുന്നു. ദിശമാറി സഞ്ചരിക്കുന്ന ദീര്‍ഘദൂര ദേശാടന പക്ഷികളെയാണു ഇതു കൂടുതല്‍ ബാധിക്കുന്നത്. ദിശമാറി സഞ്ചരിക്കുന്ന ഘട്ടങ്ങളില്‍ ഇവ കുഴഞ്ഞു വീഴുന്നതും ജീവഹാനി സംഭവിക്കുന്നതും പതിവാണ്.
അപൂര്‍വ ഇനത്തില്‍ പെട്ട പുള്ളിനെല്ലി കോഴിയെ കഴിഞ്ഞ ദിവസം നീലേശ്വരം കടിഞ്ഞിമൂലയില്‍ ഇത്തരത്തില്‍ അവശനിലയില്‍ കണ്ടെത്തിയിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകനായ പി.വി ദിവാകരന്റെ ശ്രദ്ധയിലാണു ഇതു പെട്ടത്. കുഴഞ്ഞു വീണ നിലയിലായിരുന്ന പക്ഷിയെ പരുന്ത് ആക്രമിക്കുന്നതു കണ്ടു ദിവാകരന് രക്ഷപ്പെടുത്തുകയായിരുന്നു.
കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രിയിലെ ഡോ.രാജേഷ് കരിപ്പത്തിന്റെ ചികിത്സയ്ക്കു ശേഷം ദിവാകരന്റെ വീട്ടിലെ കൂട്ടില്‍ കഴിയുകയാണ്. റാല്ലിഡെ കുടംബത്തില്‍ പെടുന്ന പക്ഷിയാണിത്. ദേഹം മുഴുവന്‍ പുള്ളിയുള്ളതിനാലാണു പുള്ളിനെല്ലി കോഴി എന്നു വിളിക്കുന്നത്.
അതേസമയം പക്ഷിപ്പനി മൂലമാണോ ഇതു തളര്‍ന്നു വീണതെന്ന സംശയവും ബലപ്പെടുന്നുണ്ട്. ദിവസങ്ങള്‍ക്കു മുന്‍പ് കാഞ്ഞങ്ങാട് തീരദേശത്തു സൈബീരിയന്‍ കൊക്കിനെയും അവശനിലയില്‍ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."