'ഏകസിവില്‍ കോഡ് വാദത്തിനു പിന്നില്‍ ഹിഡന്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമം'
ബദിയടുക്ക: കാലങ്ങളോളമായി ഏകസിവില്‍ കോഡിനു വേണ്ടി മുറവിളി കൂട്ടുന്നവര്‍ക്ക് ഒരു ഏകീകൃത വാദം പോലും ഈ വിഷയത്തില്‍ രൂപപ്പെടുത്താന്‍ സാധിക്കാത്ത പശ്ചാത്തലത്തില്‍ ബഹുസ്വര രാജ്യത്ത് ഏകസിവില്‍ കോഡ് നടപ്പാക്കാന്‍ സാധ്യമല്ലെന്നും ചിലയാളുകള്‍ക്ക് അവരവരുടെ ഹിഡന്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് ഈ വാദത്തിനു പിന്നിലുള്ളതെന്നും സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി.
ബദിയടുക്ക റെയ്ഞ്ച് മദ്റസാ മാനേജ്മെന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ബദിയടുക്കയില്‍ സംഘടിപ്പിച്ച സമസ്ത ശരീഅത്ത് സംരക്ഷണ റാലിയോട് അനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അന്‍വര്‍ ഓസോണ്‍ അധ്യക്ഷനായി. റഷീദ് ബെളിഞ്ചം, ഉസ്മാന് ഫൈസി മേലാറ്റൂര്‍, പി.എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട്, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, സുബൈര്‍ ദാരിമി, റസാഖ് അര്‍ഷദി കുമ്പടാജ, അഷ്റഫ്, ഹുസൈന് ഹാജി, അബു ഫിദ മുഹമ്മദ് അന്‍സാരി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."