HOME
DETAILS

മദ്‌റസാ ഗ്രാന്റ് തട്ടിപ്പ്: കാന്തപുരം വിഭാഗം നേതാവിനെതിരേ പരാതി

  
backup
December 02 2016 | 00:12 AM

%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c%e0%b4%b1%e0%b4%b8%e0%b4%be-%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d

പുത്തനത്താണി: പറവന്നൂര്‍ നജാത്തുല്‍ ഈമാന്‍ മദ്‌റസയ്ക്കു കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച വിദ്യാഭ്യാസ ഗ്രാന്റ് കമ്മിറ്റിയെ അറിയിക്കാതെ വ്യാജ വൗച്ചറുകളും രസീതുകളും ഹാജരാക്കി മുന്‍ സെക്രട്ടറിയും കാന്തപുരം സുന്നി വിഭാഗം എസ്.വൈ.എസ് ജില്ലാ സെക്രട്ടറിയുമായ വി.പി മുഹമ്മദ് ബഷീര്‍ എന്ന ബഷീര്‍ പറവന്നൂര്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി.
പറവന്നൂര്‍ നജാത്തുല്‍ ഈമാന്‍ മദ്‌റസയുടെ മുന്‍ സെക്രട്ടറിയായിരുന്ന ബഷീര്‍ സിഡ്‌കോയില്‍നിന്നു കംപ്യൂട്ടറും മറ്റ് ഉപകരണങ്ങളും വാങ്ങിയയിനത്തില്‍ 57,500 രൂപ അടക്കാനുണ്ടെന്നു കാണിച്ചു കമ്മിറ്റിക്കു സിഡ്‌കോയില്‍നിന്നു നോട്ടീസ് ലഭിച്ചപ്പോഴാണ് മുതവല്ലിയടക്കമുള്ളവര്‍ വിവരമറിയുന്നത്. ഇതുകൂടാതെ യോഗ്യരായ കണ്ണൂര്‍, വേങ്ങര, ആതവനാട് എന്നിവിടങ്ങളിലെ മൂന്ന് അധ്യാപകരെ ക്ലാസെടുക്കുന്നതിനു വ്യാജ രേഖയുണ്ടാക്കി അവരറിയാതെ അവരുടെ പേരില്‍ ശമ്പളവും കൈപ്പറ്റിയിട്ടുണ്ട്.
കൂടാതെ മദ്‌റസയ്ക്കനുവദിച്ച നാലു കംപ്യൂട്ടറുകളില്‍ ഒരു ലാപ്‌ടോപ്പ്, യു.പി.എസ് തുടങ്ങിയ പല ഉപകരണങ്ങളും മദ്‌റസയ്ക്കു ലഭിച്ചില്ല. സ്ഥാപിച്ചവയാകട്ടെ, സിഡ്‌കോ നിര്‍ദേശിച്ചതല്ലെന്ന സംശയത്തിലാണ് നാട്ടുകാരും കമ്മിറ്റി ഭാരവാഹികളും. മദ്‌റസയില്‍ ക്ലാസെടുത്തെന്നു പറയുന്ന അധ്യാപകര്‍ മദ്‌റസയെക്കുറിച്ച് അറിയുകയില്ലെന്നും ഞങ്ങള്‍ ക്ലാസെടുത്തിട്ടുമില്ലെന്നും ശമ്പളം കൈപ്പറ്റിയിട്ടില്ലെന്നും ഭാരവാഹികളെ അറിയിച്ചു. ഈ അധ്യാപകര്‍ എ.പി വിഭാഗത്തിന്റെ മറ്റൊരു സ്ഥാപനമായ കാടാമ്പുഴ അല്‍ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ജോലി ചെയ്യുന്നവരാണ്.
പ്രസ്തുത സമയത്തു സ്‌കൂളിലെ മാനേജരായിരുന്നു ബഷീര്‍. അധ്യാപകര്‍ സ്‌കൂളില്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ദുരുപയോഗം ചെയ്താണ് എ.ഇ.ഒ ഓഫിസില്‍ നല്‍കി അവര്‍ പഠിപ്പിച്ചതായി വ്യാജ രേഖയുണ്ടാക്കിയാണ് ശമ്പളവും മറ്റും തട്ടിയെടുത്തിട്ടുള്ളതെന്നും ക്ലാസെടുത്തെന്നു പറയുന്ന അധ്യാപകരുമായി കമ്മിറ്റി സംസാരിച്ചപ്പോള്‍ അവര്‍ യാതൊരു വിധത്തിലുള്ള വൗച്ചറുകളും ഒപ്പിട്ടിട്ടില്ലെന്നും പണം വാങ്ങിയിട്ടില്ലെന്നും മദ്‌റസയെപ്പറ്റി അറിയില്ലെന്നും കമ്മിറ്റിയെ അറിയിച്ചു.
മദ്‌റസയില്‍ പുറമേനിന്ന് ആരും വന്നു ക്ലാസെടുത്തിട്ടില്ലെന്ന് മദ്‌റസാധ്യാപകരും അറിയിച്ചു.
ബഷീറിനെതിരേ വ്യാപകമായ പരാതികളും ആക്ഷേപങ്ങളും വന്നതിന്റെ അടിസ്ഥാനത്തില്‍ കഴിഞ വര്‍ഷം കമ്മിറ്റി സെക്രട്ടറി സ്ഥാനത്തുനിന്നു പിരിച്ചുവിട്ടിരുന്നു. ഇതുകൂടാതെ പലിശ രഹിത നിധി എന്ന പേരില്‍ മഹല്ലില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതിനു കോടതിയിലും പള്ളിയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചതിനു കല്‍പകഞ്ചേരി പൊലിസിലും കേസുണ്ട്.
കാടാമ്പുഴ, വെട്ടിച്ചിറ, കഞ്ഞിപ്പുര എന്നിവിടങ്ങളിലെ ചില മദ്‌റസകളുടെ ഏജന്റായി മദ്‌റസകളുടെ പേരിലും ഗ്രാന്റ് തട്ടിയെടുത്തതായി അറിയാന്‍ കഴിഞ്ഞതായി ഭാരവാഹികള്‍ പറഞ്ഞു. തട്ടിപ്പു സംബന്ധമായി ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു ജില്ലാ, ഉപജില്ലാ വിദ്യഭ്യാസ ഓഫിസര്‍മാര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടും കുറ്റക്കാര്‍ക്കെതിരേ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍, പൊലിസ് അധികാരികള്‍ എന്നിവരെ സമീപിക്കാനും മഹല്ല് മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മഹല്ല് മുതവല്ലി കള്ളിയത്ത് മുഹമ്മദ് അബ്ബാസ്, പ്രസിഡന്റ് കെ. ആലിക്കുട്ടി, സെക്രട്ടറിമാരായ അദ്‌നാന്‍ മുഗീര്‍ പറമ്പാട്ട്, എടശ്ശേരി കബീര്‍ ബാബു, ഫൈസല്‍ മുളഞ്ഞിപ്പിലാക്കല്‍, കെ. ശംസുദ്ദീന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago