വളാഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ സംഘര്‍ഷം: മൊബൈല്‍ എന്‍ഫോഴ്സ്മെന്റ് ഇന്‍സ്പെക്ടറുടെ പരിശോധന
വളാഞ്ചേരി: വിദ്യാര്‍ഥികളും ബസ് തൊഴിലാളികളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന വളാഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ മൊബൈല്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. തിരൂര്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസില്‍ കൂടുതല്‍ കുട്ടികളെ കയറ്റിയില്ല എന്ന പേരില്‍ ബസ് തടഞ്ഞു നിര്‍ത്തി ചെക്ക് റിപ്പോര്‍ട്ട് കൊടുക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. ബസുടമകളും തൊഴിലാളികളും ചേര്‍ന്ന് മൊബൈല്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞു.
വളാഞ്ചേരി എസ്.ഐ മിഥുന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലിസെത്തിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്.ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികളെ കയറ്റാത്തതായി ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ നടപടികളെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും ബസ് ജീവനക്കാര്‍ ആവശ്യപ്പെട്ടു. ബസ് സ്റ്റാന്‍ഡിലെ സ്ഥലപരിമിതി, വിദ്യാര്‍ഥികള്‍ക്ക് ബസ് കാത്തു നില്ക്കാന് സൗകര്യമില്ലാത്ത അവസ്ഥ, സ്റ്റാന്‍ഡില്‍ പൊലിസുകാരുടെ കുറവ് എന്നിവയാണ് പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതെന്നും ബസ് തൊഴിലാളി പ്രതിനിധികളെയും വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളെയും വിളിച്ചു ചേര്‍ത്ത് പ്രശ്നത്തിന് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുമെന്നും മൊബൈല്‍ എന്‍ഫോഴ്സ്മെന്റ് ഇന്‍സ്പെക്ടര്‍ അബ്ദുല്‍ സുബൈര്‍, എ.എം.വി.ഐ മുഹമ്മദ് ഷെഫീക്ക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."