അരീക്കോട് പഞ്ചായത്ത് ഇനി യാചകമുക്തം
അരീക്കോട്: പഞ്ചായത്ത് പരിധിയില്‍ ഇനി യാചന അനുവദിക്കില്ല. അരീക്കോട് ഗ്രാമപഞ്ചായത്തില്‍ ഇന്നലെ ചേര്‍ന്ന ബോര്‍ഡ് അംഗങ്ങളുടെ യോഗത്തിലാണ് പഞ്ചായത്തിനെ യാചകമുക്തമാക്കാനുള്ള തീരുമാനമെടുത്തത്.
കുട്ടികളെ തട്ടികൊണ്ട് പോകല്‍ വാര്‍ത്തകള്‍ വ്യാപകമായതും പകല്‍ സമയങ്ങളില്‍ വരെ കടകളിലും വീടുകളിലും മോഷണം പതിവായതും കണക്കിലെടുത്താണ് പുതിയ തീരുമാനം. പദ്ധതിയുടെ ഭാഗമായി ഇന്നുമുതല്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന 'ഭിക്ഷാടനമുക്ത അരീക്കോട്' കാംപയിന്‍ സംഘടിപ്പിക്കും.
കാംപയിനിന്റെ ഭാഗമായി പത്തിന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍, വ്യാപാരികള്‍, സ്‌കൂള്‍, മദ്‌റസ മാനേജ്‌മെന്റ് ഭാരവാഹികളുടെ യോഗം വിളിച്ച് ചേര്‍ക്കും. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോര്‍ഡ് സ്ഥാപിക്കല്‍, വിദ്യാര്‍ഥികള്‍ക്ക് ബോധവത്കരണ ക്ലാസുകള്‍, നാട്ടുകൂട്ടം തുടങ്ങിയ പദ്ധതികളും നടപ്പിലാക്കും. 27ന് സമ്പൂര്‍ണ യാചകമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കും. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അമ്പായത്തിങ്ങല്‍ മുനീറ അധ്യക്ഷയായി.
വൈസ് പ്രസിഡന്റ് എ.ഡബ്ല്യു അബ്ദുറഹ്മാന്‍, ഉമര്‍ വെള്ളേരി, വി.പി സുഹൈര്‍, എ.എം ഷാഫി, കെ ഭാസ്‌കരന്‍, എം.പി അബൂബക്കര്‍ സിദ്ദീഖ്, എ ഷീന, പി ഗീത, എം.പി രമ, ഫാത്തിമക്കുട്ടി, ബീന, സനാവുള്ള സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."