HOME
DETAILS

ഖത്തറില്‍ പൊതുമാപ്പ് കാലാവധി അവസാനിച്ചു

  
backup
December 02 2016 | 03:12 AM

%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%ae%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b2

ദോഹ: അനധികൃത താസമക്കാര്‍ക്ക് നിയമനടപടി കൂടാതെ രാജ്യം വിടുന്നതിന് ഖത്തര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നുമാസത്തെ പൊതുമാപ്പ് കാലാവധി ഇന്നലെ അവസാനിച്ചു. 5000ലേറെ ഏഷ്യക്കാര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിട്ടതായി വിവിധ എംബസികളില്‍ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, ഔദ്യോഗിക കണക്കുകള്‍ ഖത്തര്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

സപ്തംബര്‍ 1 മുതലാണ് പൊതുമാപ്പ് ആരംഭിച്ചത്. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ സെര്‍്ച്് ആന്റ് ഫോളോ അപ്പ് ഡിപാര്‍ട്ട്‌മെന്റിനെ സമീപിച്ച് രേഖകളും അപേക്ഷയും സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടത്. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്കും മറ്റും അതത് എംബസികള്‍ ആവശ്യമായ സഹായം നല്‍കുകയായിരുന്നു.

വിവിധ രാജ്യക്കാരായ പതിനായിരത്തോളം പേര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയിട്ടുണ്ടാകുമെന്നാണ് സൂചന. 9000ത്തോളം അനധികൃത താമസക്കാര്‍ രാജ്യം വിടുമെന്ന് പ്രതീക്ഷിക്കുതായി ആഭ്യന്തര മന്ത്രാലയത്തിന്റെ പൊതുമാപ്പ് സേവനകേന്ദ്രമായ സെര്‍ച്ച് ആന്റ് ഫോളോ അപ് ഓഫിസ് മേധാവി ബ്രിഗേഡിയര്‍ അബ്ദുല്ല ജബര്‍ അല്‍ലബ്ദ നേരത്തേ പറഞ്ഞിരുന്നു.

2,500ഓളം ബംഗ്ലാദേശുകാര്‍ രാജ്യം വിട്ടതായി ഖത്തറിലെ ബംഗ്ലാദേശ് എംബസി അറിയിച്ചു. 1500ഓളം ഇന്ത്യക്കാര്‍ പൊതുമാപ്പിന്റെ പ്രയോജനം തേടി സെര്‍ച്ച് ആന്റ് ഫോളോഅപ്പ് ഡിപാര്‍ട്ടമെന്റിനെ സമീപിച്ചതായി ഇന്ത്യന്‍ എംബസി ഈ മാസം ആദ്യം അറിയിച്ചിരുന്നു. അതിനു ശേഷവും നിരവധി ഇന്ത്യക്കാര്‍ രാജ്യം വിട്ടിരിക്കാനാണ് സാധ്യത. 159 പാകിസ്താന്‍കാരും 230ഓളം ഫിലിപ്പിനോകളും പൊതുമാപ്പ് പ്രയോജനപ്പെടുത്തിയിട്ടുണ്ട്. 500ഓളം ശ്രീലങ്കക്കാര്‍ പൊമാപ്പില്‍ ഖത്തര്‍ വിട്ടതായി നവംബര്‍ മധ്യത്തില്‍ ശ്രീലങ്കന്‍ എംബസി വ്യക്തമാക്കിയിരുന്നു.

ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് അന്തിമ കണക്ക് ലഭിക്കുന്നതോടെ ഈ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണു കരുതുന്നത്. രാജ്യം വിടുന്നവര്‍ നേരിട്ട് സെര്‍ച്ച് ആന്റ് ഫോളോഅപ്പ് ഡിപാര്‍ട്ട്‌മെന്റിനെ സമീപിക്കുന്നതിനാലാണ് എംബസികളില്‍ കൃത്യമായ കണക്കില്ലാത്തതെന്ന് ഫിലിപ്പീന്‍സ് എംബസി അറിയിച്ചു.
പൊതുമാപ്പ് അവസാനിച്ചാല്‍ കര്‍ശന പരിശോധന ആരംഭിക്കുമെന്നും പിടികൂടപ്പെടുന്നവര്‍ ശിക്ഷാ നടപടികള്‍ക്കു വിധേയമാകുമെന്നും ഒക്ടോബറില്‍ ആഭ്യന്തര മന്ത്രാലയം മുന്നിറിയിപ്പ് നല്‍കിയിരുന്നു. സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടുകയോ വിസ കാലാവധി അവസാനിക്കുകയോ ചെയ്ത അനധികൃത താമസക്കാരെ ജോലിക്കു വയ്ക്കുന്ന തൊഴിലുടമകളും കുടുങ്ങും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  5 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  5 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  6 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  7 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  7 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago