ഡയാലിസിസ് സെന്റര്‍ 10 ദിവസത്തിനുളളില്‍ പ്രവര്‍ത്തന സജ്ജമാക്കും
തളിപ്പറമ്പ്: ഇടിമിന്നലേറ്റ് തകര്‍ന്ന തളിപ്പറമ്പ് ഏഴാംമൈലിലെ സഞ്ജീവനി തപസ് ഡയാലിസിസ് സെന്റര്‍ 10 ദിവസത്തിനുളളില്‍ പുനര്‍നിര്‍മാണം നടത്തിപ്രവത്തനക്ഷമമാക്കുവാന് ഡാന്‍ഡി റഫീക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനകീയ കൂട്ടായ്മ തീരുമാനിച്ചു.
ജനകീയ കമ്മിറ്റിയുടെ ചെയര്‍മാനായി എയ്റോസിസ് കോളജിന്റെ എം.ഡി ഷാഹുല്‍ ഹമീദിനെയും കണ്‍വീനറായി ഡാന്‍ഡി റഫീക്കിനെയും ഉള്‍പ്പെടുത്തി 101 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.രക്ഷാധികാരിയായി എം.എല്‍.എ ജെയിംസ് മാത്യു, മുനിസിപ്പല്‍ ചെയര്മാന് അള്ളാങ്കുളം മുഹമ്മദിനെയും തിരഞ്ഞെടുത്തു. യോഗത്തില്‍ ഡോ. ലതീഷ് കുമാര്‍, വാര്‍ഡ് കൗണ്‍സലര്‍മാരായ സി ഉമ്മര്‍, എം.പി റഫീഖ്, കെ ലത, ഒ.കെ പ്രീത എന്നിവരും സി.സി ശ്രീധരന്, പ്രസ് ഫോറം സെക്രട്ടറി ദിവാകരന്, എം.കെ മനോഹരന്, രാജേഷ് ബക്കളം, ബിജിനു, താജുദ്ദിന് , അബ്ദുള്‍ കരീം, സുബൈര്‍ സൂപ്പര്‍ വിഷന്‍, പി പി ചന്ദ്രന്, വാഹിദ് , വി.സി സുദന്‍, സി വിജയന്, സുദാസ് കണ്ണോത്ത് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."