എം. എസ്. എഫ് യൂനിവേഴ്സിറ്റി മാര്‍ച്ച് നടത്തി
തേഞ്ഞിപ്പലം: വിദ്യാര്‍ഥി യൂനിയന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കെതിരേ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലേക്ക് എം.എസ്. എഫ് സംസ്ഥാന കമ്മിറ്റി മാര്‍ച്ച് നടത്തി. 18 യു.യു.സി മാരെ അകാരണമായി വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതെന്നും സി .പി. എം സിന്‍ഡിക്കേറ്റ് അട്ടിമറിക്ക് കൂട്ടുനില്‍ക്കുകയാണെന്നും എം.എസ്. എഫ് പറഞ്ഞു . വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരേ യു.യു.സി മാര്‍ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഒഴിവാക്കപ്പെട്ടവരെ പട്ടികയില്‍ ഉള്‍പ്പെടുത്താനായി അനുകൂല ഉത്തരവ് വന്നിരുന്നു. എന്നാല്‍ യു.യു. സി മാരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനോ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാനോ യൂനിവേഴ്സിറ്റി അധികാരികള്‍ തയാറായിട്ടില്ലെന്നും എം.എസ്. എഫ് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് പെട്ടെന്ന് നടത്തി കലോത്സവം നടത്താനുള്ള അവസരമുണ്ടാക്കണമെന്ന് എം.എസ്. എഫ് ആവശ്യപ്പെട്ടു. മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് മിസ് ഹബ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. എം.പി നവാസ് അധ്യക്ഷനായി. നിഷാദ് കെ.സലീം,വി.പി അഹ്മദ് സഹീര്‍,നവാസ് പി.കെ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."