ശമ്പള വിതരണം; രണ്ടാം ദിനവും പ്രതിസന്ധി തന്നെ
കോഴിക്കോട്: നോട്ട് പ്രതിസന്ധിക്ക് ശേഷമുള്ള ആദ്യ ശമ്പള വിതരണ ദിനത്തില്‍ ബുദ്ധിമുട്ടിയ ജനങ്ങളില്‍ നിന്നും രണ്ടാം ദിനവും ബുദ്ധിമുട്ട് അകന്നില്ല. ഇന്നും ട്രഷറികളില്‍ നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്.
ജില്ലാ ട്രഷറികളില്‍ സംസ്ഥാനം ആവശ്യപ്പെട്ടത്ര പണം മുഴുവനായും എത്താത്തതിനെ തുടര്‍ന്നാണ് പണ വിതരണം പ്രതിസന്ധിയിലായത്. സബ് ട്രഷറികളിലാണ് തിരക്ക് കൂടുതല്‍. സംസ്ഥാനത്ത് ശമ്പളത്തിനും പെന്‍ഷനും വേണ്ടത് 450 കോടി രൂപയാണ്. ഇതില്‍ 150 കോടിയും പെന്‍ഷനു വേണ്ടിയുള്ളതാണ്. ഇന്നത്തെ വിതരണത്തിനായി സംസ്ഥാനം ആവശ്യപ്പെട്ടത് 127 കോടി രൂപയാണ്. എന്നാല്‍, ലഭിച്ചതാവട്ടെ 57 കോടി മാത്രവും. മിക്ക ട്രഷറികളിലും പണം എത്തിയിട്ടില്ല. സംസ്ഥാനത്തെ അമ്പതിലധികം ട്രഷറികളിലും പണമെത്തിയിട്ടില്ല. അതുപോലെ ഇന്നലെ പണമെത്താതിരുന്ന അഞ്ച് ട്രഷറികളില്‍ ഇന്നും പണമെത്തിയിട്ടില്ല.
പണം ലഭിക്കാനായി ട്രഷറി ജീവനക്കാര്‍ ബാങ്കില്‍ ക്യൂ നില്ക്കുമ്പോള് പെന്‍ഷനും ശമ്പളവും ലഭിക്കാനായി ജനങ്ങളും ക്യൂവിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."