സംശയകരമായ അക്കൗണ്ടുകള്‍ പരിശോധന തുടങ്ങി
തിരുവനന്തപുരം: നോട്ടു പിന്‍വലിക്കലിനു ശേഷം വന്‍തോതില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന സൂചനയെ തുടര്‍ന്ന് ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങി. സംശയാസ്പദമായ അക്കൗണ്ടുകള്‍ പരിശോധിച്ചുവരികയാണ്.
നോട്ടു നിരോധിച്ച ദിവസത്തിനു ശേഷം അക്കൗണ്ടുകളിലേയ്ക്ക് രണ്ടു ലക്ഷത്തി അന്‍പതിനായിരത്തിനു മുകളില്‍ വന്ന നിക്ഷേപങ്ങളാണ് പരിശോധിക്കുന്നത്. പ്രത്യക്ഷ നികുതി വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് അക്കൗണ്ട് പരിശോധന ആരംഭിച്ചത്. സംസ്ഥാനത്തെ ജന്‍ധന്‍ അക്കൗണ്ടുകളും പരിശോധിക്കുന്നുണ്ട്. അസാധു നോട്ടുകള്‍ വന്‍തോതില്‍ മാറ്റിയ കേരളത്തിലെ പെട്രോള്‍ പമ്പുകള്‍, കെ.എസ്.ആര്.ടി.സി, ബിവറേജസ് കോര്പറേഷന് എന്നിവിടങ്ങളിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തും. കോഴിക്കോട്ടെ പതിനൊന്ന് സംശയാസ്പദ അക്കൗണ്ടുകള്‍ വിശദമായി പരിശോധിയ്ക്കാനും പ്രത്യക്ഷ നികുതി വകുപ്പ് നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."