പരസ്യപ്രതികരണം വേണ്ടെന്ന് സി.പി.ഐ
തിരുവനന്തപുരം: നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട് ഇനി പരസ്യപ്രതികരണം വേണ്ടെന്ന് സി.പി.ഐ. ഇന്നലെ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ സി.പി.ഐയുടെ ഭാഗത്തുനിന്നുണ്ടായ അഭിപ്രായങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്ന തരത്തിലാണ് മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചത്. അത്തരം ഒരുരീതിയില്‍ പ്രശ്നത്തെ വളര്ത്തേണ്ടെന്നു അഭിപ്രായമുയര്‍ന്നു. മാവോയിസ്റ്റുകളെ കൊലപ്പെടുത്തുന്നതിനു പകരം അവരുമായി ചര്‍ച്ച നടത്തി പൊതുസമൂഹത്തിലേക്ക് കൊണ്ടുവരണമെന്ന സി.പി.ഐയുടെ പ്രഖ്യാപിത നിലപാടാണ് പാര്‍ട്ടി നേതാക്കള്‍ പൊതുവേദിയില്‍ തുറന്നുപറഞ്ഞത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട സാഹചര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷം ഇനി അഭിപ്രായം പറഞ്ഞാല്‍ മതിയെന്നും യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."