HOME
DETAILS
MAL
ഏച്ചൂരില്‍ രണ്ടു വീടുകള്‍ക്ക് നേരെ ബോംബെറ്
backup
May 21 2016 | 05:05 AM
ചക്കരക്കല്‍: ഏച്ചൂരില്‍ രണ്ടു വീടുകള്‍ക്ക് നേരെ ബോംബെറ്. കഴിഞ്ഞ ദിവസം രാത്രിയാണ് അക്രമം നടന്നത്. കണ്ണൂര്‍ അക്ഷയ പ്രൊജക്റ്റ് ഓഫിസര്‍ നെയ്യന് പ്രഭാകരന്, പ്രിയ നിവാസില്‍ ശ്രീധരന് എന്നിവരുടെ വീടിനാണ് ബോംബ് എറിഞ്ഞത്. രണ്ടു പേരും സി.പി.എം അനുഭാവികളാണ്. രണ്ടു വീടുകളിലെയും ജനല്‍ ചില്ലുകള്‍ സ്പോടനത്തില്‍ തകര്‍ന്നു. ഫര്‍ണിച്ചറുകള്‍ പൊട്ടി. പ്രഭാകരന്റെ വീടിന്റെ ഉള്‍വശത്തെ ചുമര് പൊട്ടി. ബി.ജെ.പി പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് സി.പി.എം ആരോപിച്ചു.ചക്കരക്കല്‍ പൊലിസ് കേസടുത്തു അന്വഷണം നടത്തി വരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."