HOME
DETAILS
MAL
ശമ്പള മുടക്കത്തോടെ പ്രതിസന്ധി പൂര്‍ണമായി: രമേശ് ചെന്നിത്തല
backup
December 02 2016 | 08:12 AM
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണം കൂടി തടസപ്പെട്ടതോടെ നോട്ട് പരിഷ്കരണം കാരണം സംസ്ഥാനത്തുണ്ടായ പ്രതിസന്ധി പൂര്ണമായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സര്‍ക്കാര്‍ ജീവനക്കാര്‍ ആശങ്കയിലും പരിഭ്രാന്തിയിലുമാണ്. അടുത്ത ദിവസങ്ങളില്‍ ശമ്പളം കിട്ടിയില്ലെങ്കില്‍ അവരുടെ ജീവിതം തന്നെ താളം തെറ്റും. അടുത്ത ദിവസങ്ങളിലൊന്നും ശമ്പള വിതരണം സുഗമമാവാനുള്ള സാധ്യതകള്‍ കാണുന്നുമില്ല. ഇതോടെ സര്‍ക്കാരിന്റെ പ്രവര്‍ത്തനവും അവതാളത്തിലാവുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."