HOME
DETAILS
MAL
പണം അസാധുവാക്കല്‍ ഉള്ളികൃഷിക്കും തിരിച്ചടി
backup
December 02 2016 | 08:12 AM
നാസിക്:നോട്ട് അസാധുവാക്കിയത് കാര്‍ഷിക മേഖലക്ക് കനത്ത തിരിച്ചടി. കര്‍ഷകര്‍ക്ക് വിത്തും വളവും വാങ്ങാന്‍ സര്‍ക്കാര്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത് കാര്യമായ രീതിയില്‍ കാര്ഷികാഭിമുഖ്യമായിരുന്നില്ലെന്ന് തിരിച്ചറിഞ്ഞ് പലരും ഇത്തവണ കൃഷിയില്‍ നിന്നും മാറി നില്‍ക്കുകയാണ്. ഉള്ളി കൃഷിയുടെ പ്രമുഖ കേന്ദ്രമായ നാസികില്‍ നിരവധി കര്‍ഷകരാണ് കാര്‍ഷിക മേഖലയില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.
ബാങ്ക് എ.ടി.എമ്മുകളില്‍ നിന്ന് 2000 രൂപ മാത്രം ലഭിക്കുമ്പോള്‍ ഇത് കാര്‍ഷികാവശ്യത്തിന് തികയില്ലെന്നും പണമില്ലാതെ കൃഷിയിറക്കാന്‍ കഴിയില്ലെന്നുമാണ് കര്‍ഷകര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."