2000 രൂപയുടെ വ്യാജ നോട്ടുകളുമായി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
മൊഹാലി: പഞ്ചാബില്‍ വ്യാജ നോട്ടുകളുമായി രണ്ട് വിദ്യാര്‍ഥികളടക്കം മൂന്നുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 2000 രൂപയുടെ വ്യാജ നോട്ടുകളും കണ്ടെടുത്തിട്ടുണ്ട്. 42 ലക്ഷം രൂപ മൂല്യമുള്ള വ്യാജ കറന്‍സികളാണ് പിടിച്ചെടുത്തതെന്ന് പൊലിസ് അറിയിച്ചു.
കപൂര്‍ത്തല സ്വദേശിയും മണിപ്പൂരില്‍ എം.ബി.എ വിദ്യാര്‍ഥിയുമായ വിശാഖ വര്‍മ, ഇയാളുടെ ബന്ധുവും ബി.ടെക് വിദ്യാര്‍ഥിയുമായ അഭിനവ് വര്‍മ, ലുധിയാന സ്വദേശി സുമന് നാഗ്പാല്‍ എന്നിവരാണ് അറസ്റ്റിലായത്.
ആഡംബര കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇവരുടെ വാഹനം പരിശോധിച്ചപ്പോഴാണ് വ്യാജ കറന്‍സി പിടിച്ചെടുത്തതെന്ന് പൊലിസ് അറിയിച്ചു.
അതിനിടയില്‍ ബംഗളൂരുവില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച 4 കോടി രൂപ ഇന്‍കംടാക്സ് പിടിച്ചെടുത്തു. ഒരു എന്‍ജിനീയറുടേയും കരാറുകാരന്റേയും വീടുകളില്‍ റെയ്ഡ് നടത്തിയാണ് ഇത്രയും തുക പിടിച്ചെടുത്തത്.
സര്‍ക്കാര്‍ പുതിയതായി ഇറക്കിയ 2000, 500 രൂപ നോട്ടുകള്‍ക്ക് പുറമെ 100 രൂപ നോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവര്‍ക്ക് പണം എത്തിച്ചതെന്ന് സംശയിക്കുന്ന ചില ബാങ്ക് ജീവനക്കാര്‍ നിരീക്ഷണത്തിലാണ്.
അറസ്റ്റിലായവരുടെ വീടുകളില്‍ നിരവധി പേരുടെ തിരിച്ചറിയല്‍ കാര്‍ഡുകളും കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."