HOME
DETAILS
MAL
സഭ പിരിഞ്ഞിട്ടും പുറത്തുപോകാതെ മോദി
backup
December 02 2016 | 08:12 AM
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതിനുശേഷം പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സഭയില്‍ വരണമെന്നാവശ്യപ്പെട്ടു തുടര്‍ച്ചയായ ദിവസങ്ങളില്‍ പ്രതിപക്ഷം ബഹളംവയ്ക്കുന്നതിനിടെ ഇന്നലെയെത്തിയ അദ്ദേഹം സഭപിരിഞ്ഞിട്ടും പുറത്തുപോയില്ല.
കഴിഞ്ഞമാസം 16നു തുടങ്ങിയ ശൈത്യകാലസമ്മേളനത്തില്‍ മോദി ഏറെ നേരം സഭയിലിരുന്നതും ഇന്നലെയായിരുന്നു. പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ഏറ്റവും കൂടുതല്‍ ബഹളംവച്ചിരുന്നത്. ഇതിനിടെയാണ് ഇന്നലെ പ്രതിപക്ഷ ബഹളംമൂലം പിരിഞ്ഞ രാജ്യസഭയില്‍ പ്രധാനമന്ത്രി 15 മിനിട്ടിരുന്നത്. ഇടവേള മുഴുവനും പ്രതിപക്ഷ- ഭരണപക്ഷ വ്യത്യാസമില്ലാതെ രാജ്യസഭയിലെ അംഗങ്ങളുമായി മോദി സൗഹൃദ സംഭാഷണവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."