ഉ.കൊറിയക്കെതിരേ കടുത്ത ഉപരോധത്തിന് യു.എന്‍ നടപടി അഞ്ചാംതവണയും ആണവപരീക്ഷണം നടത്തിയതിന്
ന്യൂയോര്‍ക്ക്: ഉത്തര കൊറിയക്കെതിരേ കടുത്ത ഉപരോധം ഏര്‍പ്പെടുത്താന്‍ യു.എന്‍ രക്ഷാസമിതി തീരുമാനം. വിലക്ക് മറികടന്ന് അഞ്ചാംതവണയും ആണവമിസെല്‍ പരീക്ഷണം നടത്തിയതിനെ തുടര്‍ന്നാണ് നടപടി. ചരിത്രത്തിലെ ഏറ്റവും വലിയ ഉപരോധമാണ് ഇതോടെ ഉത്തര കൊറിയക്ക് നേരിടേണ്ടി വരിക. കഴിഞ്ഞ സെപ്റ്റംബറിലാണ് ഐക്യരാഷ്ട്രസഭയുടെ വിലക്ക് മറികടന്ന് ഉത്തര കൊറിയ വീണ്ടും ആണവമിസെല്‍ പരീക്ഷണം നടത്തിയത്.
സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി തന്റെ കാലത്തെടുത്ത ഏറ്റവും നല്ല തീരുമാനമാണിതെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. ദ. കൊറിയന്‍ പൗരനായ മൂണ്‍ സ്ഥാനമൊഴിയാനിരിക്കുകയാണ്.
ഉപരോധം പ്രഖ്യാപിച്ചതോടെ ഉത്തര കൊറിയന്‍ നയതന്ത്ര പ്രതിനിധികള്‍ ഐക്യരാഷ്ട്ര സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഈ തീരുമാനം അംഗീകരിക്കില്ലെന്നും ഇത് ഇരട്ടത്താപ്പാണെന്നും അവര്‍ പ്രതികരിച്ചു. ഉപരോധംമൂലം ഉപജീവന മാര്‍ഗം തടസ്സപ്പെട്ട നിലയിലാണ് ഉത്തര കൊറിയ. ചൈനയില്‍ നിന്ന് നിത്യോപയോഗ സാധനങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടിവരും. ചൈനീസ് കമ്പനികളോ ജനങ്ങളോ ഉത്തര കൊറിയയോട് വാണിജ്യ ഇടപാട് നടത്താന്‍ തയാറല്ല.
ഉപരോധം ഉത്തര കൊറിയയുടെ ഇരുമ്പിതര ലോഹങ്ങളുടെ കയറ്റുമതിക്ക് ശക്തമായ തിരിച്ചടിയാകും. കല്‍ക്കരി കയറ്റുമതിയെ ഉപരോധം കാര്യമായി ബാധിക്കും. 62ശതമാനം വരുമാന നഷ്ടമാണ് കല്‍ക്കരിയുടെ കയറ്റുമതി കുറയുന്നതോടെയുണ്ടാകുക. ഉപരോധം ഉത്തരകൊറിയയുടെ നട്ടെല്ല് തകര്‍ക്കുമെന്ന് ലോക ബാങ്കും വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."