ജനസംഖ്യ അധികമായാല്‍ ക്യൂവിന്റെ നീളവും കൂടും; എ.ടി.എമ്മിനു മുന്നിലെ നീണ്ട ക്യൂവിന് കാരണം കണ്ടെത്തി ജെയ്റ്റ്ലി
ന്യൂഡല്‍ഹി: ജനസംഖ്യ അധികമായതിനാല്‍ ബാങ്കിനും എടിഎമ്മിനും മുന്നിലുള്ള ക്യൂവിന്റെ നീളം കൂടുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി. സര്‍ക്കാരിന്റെ നോട്ടുനിരോധന തീരുമാനത്തോടെ രാജ്യത്തെ പൊതുജനം വലിയ തോതില്‍ സഹകരിക്കുന്നുണ്ട്. നോട്ടുനിരോധനത്തിന്റെ പേരില്‍ സമൂഹത്തില്‍ അസ്വാസ്ഥ്യങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും ധനകാര്യമന്ത്രി പറഞ്ഞു.
ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ എന്‍ഡിടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വ്യാപാരത്തിന്റെയും, ബിസിനസ്സിന്റെയും വ്യാപ്തി വരും നാളുകളില്‍ വര്‍ധിക്കുമെന്നും പേപ്പര്‍ കറന്‍സികള്‍ ചുരുങ്ങുമെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
സാങ്കേതിക വിദ്യയെ തടയാന്‍ ആര്‍ക്കും സാധിക്കില്ല. സമ്പദ് വ്യവസ്ഥയുടെ ഡിജിറ്റല്‍ വത്കരണം എന്തായാലും ഉണ്ടാകും. മാറ്റങ്ങളെ അംഗീകരിക്കാത്ത വിഭാഗങ്ങള്‍ എപ്പോഴും ഉണ്ടാകുമെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. കറന്‍സിരഹിത സമ്പദ്വ്യവസ്ഥയിലേക്കുള്ള രാജ്യത്തിന്റെ വളര്‍ച്ച കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."