ജിയോയുടെ എല്ലാ ഓഫറുകളും പരിശോധിക്കും: ട്രായ്
ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുടെ വെല്‍ക്കം ഓഫര്‍ 2017 മാര്‍ച്ച് വരെ നീട്ടിയത് പരിശോധിക്കുമെന്ന് ട്രായ് വ്യക്തമാക്കി. ജിയോയുടെ എല്ലാ താരിഫ് പ്ലാനുകളും പരിശോധനയ്ക്ക് വിധേയമാക്കും. കൃത്യമസയത്ത് തന്നെ ഞങ്ങള്‍ ഇതിനെ സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നും ട്രായ് ചെയര്‍മാനായ ആര്.എസ് ശര്‍മ്മ പറഞ്ഞു.
ഡിസംബര്‍ 31 വരെ സൗജന്യസേവനം നല്കാന് ട്രായ് അനുവദിച്ചിരുന്നു. വ്യാഴാഴ്ചയാണ് മുകേഷ് അംബാനി ജിയോയുടെ സേവനം മാര്‍ച്ച് 31 വരെ നീട്ടിയതായി പ്രഖ്യാപിച്ചത്. ഹാപ്പി ന്യൂ ഇയര്‍ എന്നായിരുന്നു ഈ ഓഫറിന്റെ പേര്. എന്നാല്‍, ഇതിന് ട്രായിയുടെ അനുമതി നിലവില്‍ ലഭിച്ചിട്ടില്ല. സൗജന്യ ഓഫര്‍ നീട്ടണമെങ്കില്‍ ജിയോ ട്രായിയുടെ അനുമതി വീണ്ടും തേടേണ്ടി വരും. ഹാപ്പി ന്യൂ ഇയര്‍ പ്ലാന്‍ പ്രകാരം ഒരു ദിവസം ഒരു ജി.ബി ഡാറ്റ മാത്രമേ ഉപഭോക്താവിന് സൗജന്യമായി ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ. വെല്‍ക്കം ജിയോ ഓഫറില്‍ ഇത് നാല് ജി.ബി യായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."