HOME
DETAILS
MAL
സഹകരണ പ്രതിസന്ധി ഗുരുതരമെന്ന് സുപ്രിംകോടതി
backup
December 02 2016 | 09:12 AM
ന്യൂഡല്‍ഹി: സഹകരണ ബാങ്കുകളിലെ പ്രതിസന്ധി അതീവ ഗുരുതരമെന്ന് സുപ്രംകോടതി. ഗ്രാമീണ മേഖലയിലുള്ളവര്‍ സഹകരണ ബാങ്കുകളിലെ പ്രതിസന്ധി മൂലം ബുദ്ധിമുട്ടുകയാണെന്നും ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റ്ിസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ചാണ് ഇക്കാര്യം പറഞ്ഞത്.
എന്നാല്‍ ഇന്റര്‍നെറ്റ് ബാങ്കിങ് അടക്കം അടിസ്ഥാന സൗകര്യങ്ങളില്ലാത്തതാണ് സഹകരണ ബാങ്കുകളുടെ പ്രശ്നമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ വിശദീകരണം നല്കി. അടുത്ത തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും. മഹാരാഷ്ട്രയിൽനിന്നുള്ള സഹകരണ ബാങ്കുകളാണ് സുപ്രിംകോടതിക്കു മുന്നിൽ പ്രതിസന്ധി അവതരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."