ടോള്‍ പ്ലാസകളില്‍ സൈന്യം: മമത സമരം അവസാനിപ്പിച്ചു
കൊല്‍ക്കൊത്ത: ബംഗാളിലെ ടോള്‍ പ്ലാസകളില്‍ കേന്ദ്രം സൈന്യത്തെ വിന്യസിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ സമരം മുഖ്യമന്ത്രി മമത ബാനര്‍ജി അവസാനിപ്പിച്ചു.
30 മണിക്കൂറിലധികം നീണ്ട പ്രതിഷേധമാണ് മമത അവസാനിപ്പിച്ചത്. സെക്രട്ടറിയേറ്റിലെ ഓഫിസില്‍ ഒരു രാത്രിയും പകലും ചെലവഴിച്ചായിരുന്നു മമതയുടെ പ്രതിഷേധം.
കേന്ദ്രം ബംഗാളിനെ ഭയപ്പെടുത്തി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നു മമത പറഞ്ഞു. ഇതിനെ നിയമപരമായി നേരിടുമെന്നും അവര്‍ പറഞ്ഞു.
ടോള്‍ പ്ലാസകളില്‍ സൈന്യത്തെ വിന്യസിച്ചതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച രാത്രിയാണ് മമത സമരം ആരംഭിച്ചത്. സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കാതെ സെക്രട്ടറിയേറ്റിലെ ഓഫിസ് വിട്ടുപോകില്ലെന്ന് അവര്‍ പറഞ്ഞിരുന്നു.
താന്‍ ജനാധിപത്യത്തിന് കാവലിരിക്കുകയാണെന്നും നോട്ട് നിരോധനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ നടത്തിയ വിമര്‍ശനങ്ങള്‍ക്കെതിരെയുള്ള പ്രതികാര നടപടികളാണ് അരങ്ങേറുന്നതെന്നും മമത പ്രതികരിച്ചിരുന്നു.
എന്നാല്‍ ടോള്‍ പ്ലാസയിലെ സേനാ വിന്യാസം കോല്‍ക്കൊത്ത പൊലിസിനെ അറിയിച്ചായിരുന്നെന്ന് സൈന്യം പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."